കാസർകോട് ജില്ല പ്രവാസി അസോസിയേഷന് പുതിയ ഭരണസമിതി
text_fieldsമനാമ: ബഹ്റൈനിലെ കാസർകോടുകാരുടെ കൂട്ടായ്മയായ കാസർകോട് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ‘ഒപ്പരം’ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. മനാമ കെ. സിറ്റി ഹാളിൽ സംഘടനയുടെ കുടുംബസംഗമവും ജനറൽ ബോഡി യോഗവും നടന്നു.
കഴിഞ്ഞ വർഷങ്ങളിലെ ഭരണസമിതി പ്രസിഡന്റ് ബാബു കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റ്: രാജേഷ് കോടോത്ത്, ജനറൽ സെക്രട്ടറി: രാജീവ് വെള്ളിക്കോത്ത്, വൈസ് പ്രസിഡന്റ് നാരായണൻ ബെൽകാട്, ജോയന്റ് സെക്രട്ടറി: മണി മാങ്ങാട്, ട്രഷറർ: നാസർ ടെക്സിം, മെംബർഷിപ് സെക്രട്ടറി: രഞ്ജിത്ത് റാം, അസിസ്റ്റന്റ് മെംബർഷിപ് സെക്രട്ടറി: ജയപ്രകാശ് മുള്ളേരിയ, എന്റർടെയിൻമെന്റ് സെക്രട്ടറി: ഹാരിസ് ഉളിയത്തടുക്ക, അസിസ്റ്റന്റ് എന്റർടെയിൻമെന്റ് സെക്രട്ടറി: രാജീവ് കെ.പി, കമ്മിറ്റി അംഗങ്ങൾ: അബ്ദുൽ റഹ്മാൻ പട്ള, സുരേഷ് പുണ്ടൂർ, അബ്ദുൽ ഹമീദ്, അഷ്റഫ് മളി എന്നിവരെയും തെരഞ്ഞെടുത്തു. രക്ഷാധികാരികളായി ബാബു കുഞ്ഞിരാമൻ, രാമചന്ദ്രൻ, ഷാഫി പാറക്കട്ട എന്നിവരെയും തെരഞ്ഞെടുത്തു.
കൂട്ടായ്മയിൽ അംഗങ്ങളാകുന്നതിനും സഹകരിച്ചു പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കും മെംബർഷിപ് സെക്രട്ടറി രഞ്ജിത്ത് (3558 7899) മായി ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ kasaragodpravasibh@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.