പ്രൗഢഗംഭീരമായി ന്യൂ മില്ലേനിയം സ്‌കൂൾ വാർഷിക ദിനാഘോഷം
text_fieldsമനാമ: ന്യൂ മില്ലേനിയം സ്‌കൂൾ ആനുവൽ ഡേ പ്രൗഢഗംഭീരമായ പരിപാടികളോടെ ആഘോഷിച്ചു. ‘ഡിസ്‌നി വണ്ടേഴ്‌സ് @ എൻഎംഎസ്’ എന്ന തീമിലാണ് പരിപാടി ആസൂത്രണം ചെയ്തത്. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രമുഖരും വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാരും മാധ്യമപ്രവർത്തകരുമടക്കം വിശിഷ്ടാതിഥികളായിരുന്നു.
ബഹ്‌റൈൻ, ഇന്ത്യൻ ദേശീയ ഗാനങ്ങളുടെ ആലാപനവും തുടർന്ന് വിശുദ്ധ ഖുർആൻ പാരായണത്തോടെയുമാണ് പരിപാടികൾ ആരംഭിച്ചത്. സ്കൂൾ ചെയർമാൻ ഡോ. രവി പിള്ള, മറ്റ് വിശിഷ്ട വ്യക്തികൾ, പ്രിൻസിപ്പൽ എന്നിവരുടെ അകമ്പടിയോടെ വിശിഷ്ടാതിഥികൾ ദീപം തെളിച്ചു.
സ്‌കൂൾ ഹെഡ് ബോയിയും ഹെഡ് ഗേളും ചേർന്ന് സ്വാഗതം പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ.അരുൺ കുമാർ ശർമ്മ സ്‌കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂളിൽ ഇരുപത്, പതിനഞ്ച്, പത്ത് വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കും കഴിഞ്ഞ സെഷനിൽ എല്ലാ ദിവസാും ഹാജരായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. അതിഥികൾക്ക് മെമന്റോകൾ സമ്മാനിച്ചു. സ്‌കൂളിന് നിരന്തരമായ പിന്തുണ നൽകിയതിന് രക്ഷാകർതൃ സമൂഹത്തിലെ അംഗങ്ങൾക്ക് പ്രത്യേക മെമന്റോകൾ നൽകി.
വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ച് ഡോ. രവി പിള്ള
പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സ്‌കൂളിന്റെ സ്തുത്യർഹമായ വിജയത്തിന് സ്‌കൂൾ ചെയർമാൻ ഡോ. രവി പിള്ള എല്ലാവരെയുംഅനുമോദിക്കുകയും വിദ്യാർത്ഥികൾക്ക് നല്ല ഭാവി ആശംസിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ്മ കഴിഞ്ഞ അധ്യയന വർഷത്തിൽ സ്‌കൂളിന്റെയും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നേട്ടങ്ങൾ എടുത്തു പറഞ്ഞു. നൃത്തം, നാടകം, സംഗീതം എന്നിവയടക്കം വിവിധ സാംസ്കാരിക, കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.