ദിയാറുൽ മുഹറഖിൽ പുതിയ പള്ളി ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: ദിയാറുൽ മുഹറഖിൽ പണി കഴിപ്പിച്ച സാലിഹ് അൽ ഫദാല മസ്ജിദ് സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ജനങ്ങൾക്ക് ഇസ്ലാമിക ബോധവും ധാർമിക ശീലങ്ങളും ഖുർആനിക ആശയങ്ങളും പകർന്നുനൽകാൻ പുതിയ പള്ളിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധനാലയങ്ങൾ പണിയുന്നതിനും പരിരക്ഷിക്കുന്നതിനും ഭരണാധികാരികൾ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സാലിഹ് അൽ ഫദാല മസ്ജിദ് നിർമിക്കുന്നതിന് സഹായവും പിന്തുണയും നൽകിയ കുടുംബത്തിന് അർഹമായ പ്രതിഫലത്തിനായി പ്രാർഥിക്കുകയും ചെയ്തു. 2787 ചതുരശ്ര മീറ്ററിൽ 1116 ചതുരശ്ര മീറ്ററിലാണ് പള്ളിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. 275 പേർക്ക് നമസ്കരിക്കാൻ കഴിയുന്ന പള്ളിയാണിത്. കൂടാതെ വിവിധ പരിപാടികൾ നടത്തുന്നതിനുള്ള ഹാളും ഇതോടനുബന്ധിച്ച് നിർമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.