കൈരളി മനാമ ബഹ്റൈൻ കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ
text_fieldsമനാമ: ബഹ്റൈൻ പ്രവാസി മലയാളികൾക്കിടയിലെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച കൈരളി മനാമ ബഹ്റൈൻ കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരത്തെടുത്തു.
കൺവീനർ ലത്തീഫ് മരക്കാട്ടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രസിഡന്റായി അബ്ദുല്ല കോയയെയും സെക്രട്ടറിയായി പ്രകാശൻ മയ്യിലിനെയും ട്രഷററായി ഷമീർ എം. കോയയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി എൻ.കെ. നസീർ, രാജേഷ് ഉക്രംപാടി, ജോയന്റ് സെക്രട്ടറിമാരായി ശ്രീജേഷ് വടകര, നൗഷാദ് കണ്ണൂർ, കോഓഡിനേറ്റർമാരായി റമീസ് കാളികാവ്, നജീബ്, സുബൈർ ഒ.വി, മീഡിയ കോഓഡിനേറ്ററായി സുജേഷ് എണ്ണക്കാട് എന്നിവരെ തെരഞ്ഞെടുത്തു.
എക്സിക്യൂട്ടിവ് അംഗങ്ങളായി ഷമീർ സലീം, ബി.ടി.സി. സുമേഷ്, ടി.എ. ബഷീർ, അക്ബർ ചെറോത്ത്, ഷുക്കൂർ, റഷീദ് എൻ. പാവണ്ടൂർ, വാജിബ് ഗുരുവായൂർ, അതുൽ കൃഷ്ണൻ, ഇബ്രാഹിം കോയഞ്ചേരി, സന്ദീപ് തൃശൂർ, രാജേഷ് പുഞ്ചവയൽ, മുസ്തഫ പുതുപൊന്നാനി, ഹാറൂൺ കൊയിലാണ്ടി, ഇ.സി. ജാഫർ എന്നിവരെയും തെരഞ്ഞെടുത്തു.
പ്രവാസി സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്, ആ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു പൊതു വേദിയെന്നതാണ് സംഘടനയുടെ ഉദ്ദേശ്യം.
അവരുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുക, ജന്മനാട് കാണാൻ ആഗ്രഹിച്ചിട്ടും നിയമക്കുരുക്കിന്റെ മാറാപ്പ് പേറി വർഷങ്ങളോളം അലയേണ്ടി വരുന്നവരെയും മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവരെയും പലവിധ ക്ലേശങ്ങളാൽ ബുദ്ധിമുട്ടുന്നവരെയും ചേർത്തുപിടിക്കുക എന്നതാണ് പരമമായ ലക്ഷ്യമെന്നും ഭാരവാഹികൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.