ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിക്ക് പുതിയ സാരഥികൾ
text_fieldsമനാമ: കെ.പി.സി.സിയുടെ നിർദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരുവനന്തപുരം ജില്ല ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുത്തത്. ജില്ല പ്രസിഡന്റായി സന്തോഷ് കെ. നായർ, ജില്ല ജനറൽ സെക്രട്ടറിയായി ഷാജി പൊഴിയൂർ, ട്രഷററായി യൂജിൻ എലിയാസർ, തിരുവനന്തപുരത്തുനിന്നുള്ള ദേശീയസമിതി അംഗമായി ജവാദ് വക്കം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്റുമാരായി നിസാമുദ്ധീൻ, എ.ആർ. റിയാസ്, അജി അരവിന്ദാക്ഷൻ, ഗോപിനാഥ് എന്നിവരും സെക്രട്ടറിമാരായി മാത്യു ജോർജ്, ഹരികൃഷ്ണൻ, അനിൽ ആറ്റിങ്ങൽ, ജെസ്റ്റിൻ, സുനിൽ കുമാർ, ജസ്സർ, ടോം ജോൺ എന്നിവരെയും കൾചറൽ വിഭാഗം സെക്രട്ടറിയായി ഫൈസൽ, സ്പോർട്സ് വിഭാഗം സെക്രട്ടറിയായി രത്തിൻ തിലക്, ചാരിറ്റി സെക്രട്ടറിയായി എലിസബേത്ത്, അസിസ്റ്റന്റ് ട്രഷററായി ജയകുമാർ എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.