യൂത്ത് ഇന്ത്യ മുഹറഖ് സർക്കിളിന് പുതിയ ഭാരവാഹികൾ
text_fieldsമനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ മുഹറഖ് സർക്കിളിന് പുതിയ നേതൃത്വം. മുഹറഖ് സർക്കിളിലേക്ക് 2024 -2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ബാസിം എം.കെ പ്രസിഡന്റായും അൻസാർ നജുമുദീൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി അലി അൽത്താഫും ജോയന്റ് സെക്രട്ടറിയായി ഷുഹൈബും തെരഞ്ഞെടുക്കപ്പെട്ടു.
മുഹറഖ് യൂത്ത് ഇന്ത്യ ഓഫിസിൽ നടന്ന തെരഞ്ഞെടുപ്പിന് യൂത്ത് ഇന്ത്യ ബഹ്റൈൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ജൈസൽ നേതൃത്വം നൽകി. എക്സിക്യൂട്ടിവ് അംഗം ഇജാസ് ആമുഖവും യൂത്ത് ഇന്ത്യ മുഹറഖ് പ്രസിഡന്റ് ബാസിം സമാപനവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.