വ്യോമ ഗതാഗത സുരക്ഷക്ക് പുതിയ റേഡിയോ കമ്യൂണിക്കേഷൻ സ്റ്റേഷൻ
text_fieldsമനാമ: ബഹ്റൈനിലെ പുതിയ വ്യോമഗതാഗത റേഡിയോ കമ്യൂണിക്കേഷൻ സ്റ്റേഷൻ ഗതാഗത, വാർത്താവിനിമയ മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വ്യോമഗതാഗത സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് റേഡിയോ കമ്യൂണിക്കേഷൻ സ്റ്റേഷൻ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. പുതിയ സംവിധാനം വഴി അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഒാർഗനൈസേഷെൻറ മാനദണ്ഡങ്ങൾക്കനുസരിച്ച് രാജ്യത്തെ വ്യോമഗതാഗത സേവനം കൂടുതൽ കാര്യക്ഷമമാകും.
വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും കൂടുതൽ സുരക്ഷിതമാക്കാനും പുതിയ സംവിധാനം വഴിയൊരുക്കും. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിമാസം 8000 വിമാനങ്ങളാണ് ഇറങ്ങുകയും പുറപ്പെടുകയും ചെയ്യുന്നത്. ഒാരോ വർഷവും ആറ് ലക്ഷത്തോളം വിമാനങ്ങളാണ് ബഹ്റൈെൻറ വ്യോമ മേഖലയിലുടെ കടന്നുപോകുന്നത്. ഇൗ വിമാനങ്ങളുടെ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.ഇൗസ്റ്റ് ഹിദ്ദ് ടൗൺ ഭവന പദ്ധതിയുടെ വിസനത്തിനും സ്റ്റേഷൻ സഹായിക്കുമെന്ന് ചടങ്ങിൽ പെങ്കടുത്ത ഭവന മന്ത്രി ബാസിം ബിൻ യാക്കൂബ് അൽ ഹമർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.