Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ കാ​മ്പ​സി​ൽ പു​തി​യ സെ​ക്യൂ​രി​റ്റി കാ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
inauguration
cancel
camera_alt

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഇ​സാ ടൗ​ൺ കാ​മ്പ​സി​ന്റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ നി​ർ​മി​ച്ച സു​ര​ക്ഷാ കാ​ബി​ൻ

ഉ​ദ്ഘാ​ട​നം സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ് നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഇ​സാ ടൗ​ൺ കാ​മ്പ​സി​ന്റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച സു​ര​ക്ഷാ കാ​ബി​ൻ തു​റ​ന്നു. പു​തി​യ സു​ര​ക്ഷാ കാ​ബി​ന്റെ ഉ​ദ്ഘാ​ട​നം സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ് നി​ർ​വ​ഹി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ സ്‌​കൂ​ൾ സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ബോ​ണി ജോ​സ​ഫ്, ര​ഞ്ജി​നി മോ​ഹ​ൻ, മി​ഥു​ൻ മോ​ഹ​ൻ, ബി​ജു ജോ​ർ​ജ്, മു​ഹ​മ്മ​ദ് ന​യാ​സ് ഉ​ല്ല, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, ജൂ​നി​യ​ർ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സ്റ്റാ​ഫ് പ്ര​തി​നി​ധി പാ​ർ​വ​തി ദേ​വ​ദാ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ എ​ന്നി​വ​രും ഒ​പ്പം സ്‌​കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ൻ.​എ​സ്. പ്രേ​മ​ല​ത, രാ​ജേ​ഷ് എം.​എ​ൻ, അ​ജ​യ​കൃ​ഷ്ണ​ൻ വി, ​ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

സ്‌​കൂ​ൾ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ന്റെ ആ​വ​ശ്യ​മാ​യ അം​ഗീ​കാ​രം ല​ഭി​ച്ച​ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പു​തി​യ സു​ര​ക്ഷാ കാ​ബി​ൻ നി​ർ​മി​ച്ച​ത്. മു​ൻ ഭ​ര​ണ​സ​മി​തി അം​ഗം രാ​ജേ​ഷ് എം.​എ​ൻ ആ​ണ് പ​ദ്ധ​തി നി​ർ​ദേ​ശി​ച്ച​ത്. കാ​മ്പ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സു​ര​ക്ഷാ കാ​ബി​നി​ൽ സി.​സി.​ടി.​വി സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. പു​തു​താ​യി തു​റ​ന്ന കാ​ബി​നി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും​വേ​ണ്ടി പ്ര​ത്യേ​ക മു​റി​ക​ൾ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്നു.

സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലും ഇ​ട​നാ​ഴി​ക​ളി​ലും സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ സു​ര​ക്ഷി​ത​വും ജാ​ഗ്ര​ത​യു​മു​ള്ള അ​ന്ത​രീ​ക്ഷം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്ഥാ​പ​ന​ത്തി​ന്റെ അ​ർ​പ്പ​ണ​ബോ​ധ​ത്തി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ഈ ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​മെ​ന്ന് സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - New security cabin inaugurated at Indian school campus
Next Story