‘ഒപ്പരം ’ന്യൂ ഇയർ, ക്രിസ്മസ് പരിപാടി
text_fieldsമനാമ: ബഹ്റൈനിലെ കാസർഗോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ ‘ഒപ്പരം’ന്യൂ ഇയർ, ക്രിസ്മസ് പരിപാടിയും മെംബേഴ്സ് മീറ്റും സംഘടിപ്പിച്ചു. മനാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ കാസർഗോട് ജില്ലയിലെ കവിയും എഴുത്തുകാരനും അവതാരകനുമായ നാലപ്പാടം പത്മനാഭൻ വിശിഷ്ടാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജേഷ് കോടോത്ത് അധ്യക്ഷത വഹിച്ചു. പ്രദീപ് പുറവങ്കര ആശംസകൾ നേർന്നു. ഒപ്പരം വൈസ് പ്രസിഡന്റ് നാരായണൻ ബെൽകാട്, ജോ. സെക്രട്ടറി മണി മാങ്ങാട്, ട്രഷറർ നാസർ ടെക്സിം, മെംബർഷിപ് സെക്രട്ടറി രഞ്ജിത്ത് റാം, അസിസ്റ്റന്റ് മെംബർഷിപ് സെക്രട്ടറി ജയപ്രകാശ് മുള്ളേരിയ, രക്ഷാധികാരികളായി ബാബു കുഞ്ഞിരാമൻ, ഷാഫി പാറക്കട്ട എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ നൽകി. എന്റർടെയിൻമെന്റ് സെക്രട്ടറി ഹാരിസ് ഉളിയത്തടുക്ക, അസിസ്റ്റന്റ് എന്റർടെയിൻമെന്റ് സെക്രട്ടറി രാജീവ് കെ.പി, അഷ്റഫ് മളി സുരേഷ് പുണ്ടൂർ, എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു.
വനിത വിഭാഗം കൺവീനർ അമിത സുനിൽ, അജിത, ശുഭ, ഷീന, ആതിര, ധന്യ, അഞ്ജു, ഷബ്ന, സുനീതി, വിനയ എന്നിവർ വനിതകളുടെയും കുട്ടികളുടെയും കലാപരിപാടികൾക്ക് നേതൃത്വം നൽകി. നോർക്കയുടെ പ്രവാസി ആനുകൂല്യങ്ങളെപ്പറ്റിയും നോർക്കയിൽ അംഗമാകേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും സാമൂഹികപ്രവർത്തകൻ കെ.ടി. സലിം സംസാരിച്ചു. തുടർന്ന് അംഗങ്ങൾക്കായി നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. പയ്യന്നൂർ സഹൃദയ നാടൻപാട്ട് സംഘം അവതരിപ്പിച്ച നാടൻ പാട്ടുകളുടെ അവതരണവും നടന്നു. മണി മാങ്ങാട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.