Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​തു​വ​ർ​ഷം;...

പു​തു​വ​ർ​ഷം; ഉയരങ്ങളിൽ ബഹ്റൈൻ

text_fields
bookmark_border
New Year
cancel
camera_alt

പു​തു​വ​ത്സ​ര​ത്തിലേക്ക് ബ​ഹ്റൈ​ൻ ഫോ​ട്ടോ: സ​ത്യ​ൻ പേ​രാ​മ്പ്ര

മ​നാ​മ: പു​തി​യ പ്ര​തീ​ക്ഷ​ക​ളു​മാ​യി പു​തു​വ​ർ​ഷം എ​ത്തു​മ്പോ​ൾ വി​ക​സ​ന​ത്തി​ന്റെ​യും വ​ള​ർ​ച്ച​യു​ടെ​യും പാ​ത​യി​ൽ മു​ന്നേ​റു​ക​യാ​ണ് ബ​ഹ്റൈ​ൻ. ഹ​മ​ദ് രാ​ജാ​വി​ന്റെ മാ​ർ​ഗ​ദ​ർ​ശ​ന​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലും രാ​ജ്യം വി​ക​സ​ന രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റ​മാ​ണ് കാ​ഴ്ച​വെ​ക്കു​ന്ന​ത്. വ്യ​വ​സാ​യി​ക ഉ​ൽ​പാ​ദ​ന​രം​ഗ​ത്ത് രാ​ജ്യം കൈ​വ​രി​ച്ചി​ട്ടു​ള്ള വ​ള​ർ​ച്ച പു​തു​വ​ർ​ഷ​ത്തി​ൽ വി​ക​സ​ന​രം​ഗ​ത്തി​ന് വ​ള​രെ​യേ​റെ സ​ഹാ​യ​ക​മാ​കും.

ബാ​പ്‌​കോ ആ​ധു​നി​ക​വ​ത്ക​ര​ണ പ​ദ്ധ​തി

രാ​ജ്യ​ത്തി​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സം​രം​ഭ​വും ഊ​ര്‍ജ​മേ​ഖ​ല​യി​ൽ നി​ര്‍ണാ​യ​ക​വു​മാ​യ ബാ​പ്‌​കോ ആ​ധു​നി​ക​വ​ത്ക​ര​ണ പ​ദ്ധ​തി (ബി.​എം.​പി) ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സാ​മ്പ​ത്തി​ക പു​രോ​ഗ​തി​ക്കും വി​ക​സ​ന​ത്തി​നും ശ​ക്തി പ​ക​രാ​നും രാ​ജ്യ​ത്തി​ന്റെ ഊ​ര്‍ജ പ​രി​വ​ര്‍ത്ത​ന ന​യ​ത്തെ വേ​ഗ​ത്തി​ലാ​ക്കാ​നും ബി.​എം.​പി​യു​ടെ പ​ങ്ക് സ​ഹാ​യ​ക​മാ​കും.

അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന മേ​ഖ​ല​യി​ലെ​യും ആ​ഗോ​ള​ത​ല​ത്തി​ലെ​യും ഏ​റ്റ​വും നൂ​ത​ന​മാ​യ റി​ഫൈ​ന​റി​ക​ളി​ലൊ​ന്നാ​യി ബാ​പ്കോ ഇ​തോ​ടെ മാ​റി​യി​ട്ടു​ണ്ട്. ബ​ഹ്‌​റൈ​ന്‍ രാ​ജ്യ​ത്തി​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ല​ധ​ന നി​ക്ഷേ​പ​മാ​ണ് സു​പ്ര​ധാ​ന​മാ​യ ഈ ​പ​ദ്ധ​തി. 15 സ​ബ് സ്റ്റേ​ഷ​നു​ക​ളും 21 പു​തി​യ പ്രോ​സ​സി​ങ് യൂ​നി​റ്റു​ക​ളും അ​ട​ങ്ങു​ന്ന പ​ദ്ധ​തി പ്രാ​ദേ​ശി​ക പ​ങ്കാ​ളി​ക​ള്‍ക്കൊ​പ്പം പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ആ​ഗോ​ള ക​ണ്‍സോ​ട്യ​മാ​ണ് ന​ട​പ്പാ​ക്കി​യ​ത്.

അ​ൽ​ബ-​മാ​ദീ​ൻ സ​ഹ​ക​ര​ണം

അ​ൽ​ബ​യും സൗ​ദി അ​റേ​ബ്യ​ൻ മൈ​നി​ങ് ക​മ്പ​നി​യും (മാ​ദീ​ൻ) പ​ര​സ്പ​രം സ​ഹ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം രാ​ജ്യ​ത്തി​ന്റെ വ​ള​ർ​ച്ച​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ സ്മെ​ൽ​റ്റ​റു​ക​ളി​ലൊ​ന്നാ​യ (അ​യി​രി​ൽ​നി​ന്ന് ലോ​ഹം വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന ക​മ്പ​നി) അ​ൽ​ബ രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന​മാ​ണ്. പ്ര​തി​വ​ർ​ഷം 1.62 ദ​ശ​ല​ക്ഷം മെ​ട്രി​ക് ട​ൺ (mtpa) ഉ​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള അ​ൽ​ബ 50 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള ലോ​ക​ത്തെ മു​ൻ​നി​ര അ​ലൂ​മി​നി​യം സ്മെ​ൽ​റ്റ​റാ​ണ്. മാ​ദീ​നു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ൽ​പാ​ദ​ന​ശേ​ഷി വി​പു​ലീ​ക​രി​ക്ക​പ്പെ​ടും. ബ​ഹ്റൈ​നി​ന്റെ ജി.​ഡി.​പി​യു​ടെ 14% വ്യ​വ​സാ​യി​ക ഉ​ൽ​പാ​ദ​ന വ്യ​വ​സാ​യ​ത്തി​ന്റെ സം​ഭാ​വ​ന​യാ​ണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

വി​ദേ​ശ​നി​ക്ഷേ​പം

എ​ന്നും നി​ക്ഷേ​പ സൗ​ഹൃ​ദ രാ​ജ്യ​മാ​യ ബ​ഹ്റൈ​നി​ലെ വി​ദേ​ശ​നി​ക്ഷേ​പം 399.2 ദ​ശ​ല​ക്ഷം ദീ​നാ​റാ​യി എ​ന്ന​തും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. ഉ​ൽ​പാ​ദ​ന​മേ​ഖ​ല​ക്ക് പു​റ​മെ ടൂ​റി​സം, ധ​ന​കാ​ര്യ സേ​വ​ന മേ​ഖ​ല​ക​ളി​ലും പു​തി​യ നി​ക്ഷേ​പം വ​രു​ന്നു. ഈ ​നി​ക്ഷേ​പ​ങ്ങ​ൾ അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 5,400 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

2024 ആ​ദ്യ പാ​ദ​ത്തി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ഹ്‌​റൈ​ന്റെ വ്യാ​പാ​രം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് മെ​ച്ച​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മൊ​ത്തം ബ​ഹ്‌​റൈ​ൻ-​ജി.​സി.​സി വ്യാ​പാ​രം ആ​റ് ശ​ത​മാ​നം വ​ർ​ധി​ച്ചു. മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 2.24 ബി​ല്യ​ൺ ഡോ​ള​റാ​യി​രു​ന്ന​ത് 2.38 ബി​ല്യ​ൺ ഡോ​ള​റാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ, ബ​ഹ്റൈ​ന് എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ൽ 2.8% വാ​ർ​ഷി​ക വ​ള​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്. യ​ഥാ​ർ​ഥ ജി.​ഡി.​പി​യു​ടെ 85.2% വ​രു​ന്ന സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ന​യി​ക്കു​ന്ന​ത് എ​ണ്ണ​യി​ത​ര മേ​ഖ​ല​യാ​ണ്.

സാ​മ്പ​ത്തി​ക രം​ഗ​ത്ത് മാ​ത്ര​മ​ല്ല ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ലും രാ​ജ്യം മു​ന്നേ​റു​ക​യാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ലെ പു​രോ​ഗ​തി​യു​ടെ സൂ​ച​ക​മാ​യ 2024 ഗ്ലോ​ബ​ൽ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ഇ​ൻ​ഡ​ക്‌​സി​ൽ (ജി.​ഡി.​ഐ) ബ​ഹ്‌​റൈ​ൻ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ആ​ഗോ​ള​ത​ല​ത്തി​ൽ 41ാം സ്ഥാ​ന​ത്താ​ണ് ബ​ഹ്‌​റൈ​ൻ. ഹ​മ​ദ് രാ​ജാ​വി​ന്റെ വി​ക​സ​ന ന​യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജ്യ​ത്തി​ന്റെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ ദേ​ശീ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണ്.

പു​തു​വ​ർ​ഷ​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം

രാ​ജ്യ​ത്തെ​ത്തി​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​ത് ടൂ​റി​സം, ബി​സി​ന​സ് മേ​ഖ​ല​ക​ളി​ലെ ഉ​ണ​ർ​വി​ന്റെ ശ​ക്ത​മാ​യ സൂ​ച​ന​യാ​ണ്. ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്, കി​ങ് ഫ​ഹ​ദ് കോ​സ്‌​വേ, തു​റ​മു​ഖ​ങ്ങ​ൾ എ​ന്നി​വ വ​ഴി രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും പു​റ​ത്തു​പോ​കു​ക​യും ചെ​യ്യു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ട്.

പു​തു​വ​ത്സ​ര​ത്തി​ലും വ​ലി​യ​തോ​തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് ബ​ഹ്റൈ​നി​ലേ​ക്കു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ, ഫ്ലൈ​റ്റ് റി​സ​ർ​വേ​ഷ​നു​ക​ളി​ലും ഹോ​ട്ട​ൽ ബു​ക്കി​ങ്ങു​ക​ളി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഉ​യ​ർ​ന്ന തി​ര​ക്കാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി​യു​ടെ​യും (ബി.​ടി.​ഇ.​എ) ശ്ര​മ​ഫ​ല​മാ​യി ഹോ​ട്ട​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കൂ​ടി​യ​താ​യി ഹോ​സ്പി​റ്റാ​ലി​റ്റി രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. ക്രൂ​യി​സ് സീ​സ​ണി​ന്റെ തി​രി​ച്ചു​വ​ര​വാ​ണ് രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​ക്ക് മ​റ്റൊ​രു കാ​ര​ണം.

ഡി​സം​ബ​റി​ൽ 12 ക്രൂ​യി​സ് ക​പ്പ​ലു​ക​ൾ ബ​ഹ്‌​റൈ​നി​ലെ​ത്തി. ക​ഴി​ഞ്ഞ​മാ​സം ആ​രം​ഭി​ച്ച് 2025 ഏ​പ്രി​ൽ വ​രെ നീ​ളു​ന്ന ക​പ്പ​ൽ സീ​സ​ണി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള, പ്ര​ത്യേ​കി​ച്ച് യൂ​റോ​പ്പി​ൽ​നി​ന്ന് 1,00,000 വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി 40 ക്രൂ​യി​സ് ക​പ്പ​ലു​ക​ളു​ടെ വ​ര​വു​ണ്ടാ​കും.അ​ടു​ത്തി​ടെ ഉ​ദ്ഘാ​ട​നം ചെ​യ്ത ഹ​വാ​ർ റി​സോ​ർ​ട്ട്, ഹ​വാ​ർ ദ്വീ​പു​ക​ളു​ടെ ദ്വീ​പ സ​മൂ​ഹ​ത്തി​നാ​യു​ള്ള മാ​സ്റ്റ​ർ പ്ലാ​നി​ന് കീ​ഴി​ൽ ന​ട​പ്പാ​ക്കി​യ ആ​ദ്യ​ത്തെ ത​ന്ത്ര​പ്ര​ധാ​ന പ​ദ്ധ​തി​യാ​ണ്. രാ​ജ്യ​ത്തി​ന്റെ ടൂ​റി​സം ആ​ക​ർ​ഷ​ണം വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New YearBahrain News
News Summary - New Year special
Next Story