സെന്റ് മേരീസ് കത്തീഡ്രലിൽ പുതുവത്സര ശുശ്രൂഷകൾ
text_fieldsമനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പുതുവത്സര ശുശ്രൂഷകൾ നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാര്‍ ബാർണബാസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.
ഡിസംബര്‍ 31ന് വൈകീട്ട് സന്ധ്യാ നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുർബാനയും നടന്നു. ഇടവക വികാരി ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍, സഹവികാരി ഫാ.പി.എന്‍. തോമസുകുട്ടി എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. അതേത്തുടര്‍ന്ന് 2025 വര്‍ഷത്തിലെ കത്തീഡ്രല്‍ ഭരണസമിതി സ്ഥാനമേറ്റു. പുതിയ ട്രസ്റ്റി സജി ജോര്‍ജ്, സെക്രട്ടറി ബിനു എം. ഈപ്പന് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് ഡോ. ഗീവർഗീസ് മാര്‍ ബാർണബാസ് മെത്രാപ്പോലീത്ത എല്ലാ ആശംസകളും നേര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.