വിദ്യാർഥികൾക്കായി കായികദിനം സംഘടിപ്പിച്ച് ന്യൂമില്ലേനിയം സ്കൂൾ ബഹ്റൈൻ
text_fieldsന്യൂമില്ലേനിയം സ്കൂൾ ബഹ്റൈൻ സംഘടിപ്പിച്ച കായികദിനത്തിൽനിന്ന്
മനാമ: ന്യൂമില്ലേനിയം സ്കൂൾ ബഹ്റൈൻ മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കായികദിനം സംഘടിപ്പിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടി വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, ചാക്ക് റേസ്, സ്കിപ്പിങ് റേസ്, റിലേ തുടങ്ങിയ ഓട്ട മത്സരങ്ങളും ടെന്നിസ് ബാൾ ത്രോ, ബാസ്കറ്റ്ബാൾ ത്രോ, ലോങ് ജംപ് തുടങ്ങിയ ഇനങ്ങളായിരുന്നു വിദ്യാർഥികൾക്കായി മത്സരരംഗത്തുണ്ടായിരുന്നത്. ഓരോ മത്സരവും വിദ്യാർഥികൾ ഊർജത്തോടെയും ആവേശത്തോടെയുമാണ് സ്വീകരിച്ചത്.
ഓരോ ഇവന്റിനു ശേഷവും സമ്മാനം വിതരണം ചെയ്തത് വിദ്യാർഥികളിൽ ആവേശം സൃഷ്ടിച്ചു. 2024-‘25 അക്കാദമിക് സെഷനിലെ മികച്ച പ്രകടനം കാഴ്ചവെച്ച ആൺകുട്ടിക്കും പെൺകുട്ടിക്കുമുള്ള വ്യക്തിഗത ചാമ്പ്യൻഷിപ് അവാർഡുകൾ പ്രഖ്യാപിച്ചു. ആൺകുട്ടികളിൽനിന്ന് പ്രതാം സുമീത് ഖോപ്പറും, പെൺകുട്ടികളിൽനിന്ന് സമൻവി ചെക്കെ എന്നിവർ അവാർഡിനർഹരായി. പങ്കെടുത്ത ഓരോ വിദ്യാർഥിയും തന്റേതായ രീതിയിൽ ഒരു വിജയിയാണെന്ന് വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ പറഞ്ഞു.
സ്പോർട്സ് കേവലം മെഡലുകൾ വാങ്ങുന്നതോ റെക്കോർഡുകൾ സൃഷ്ടിക്കുന്നതോ മാത്രമല്ല മറിച്ച് നമ്മുടെ സ്വഭാവ രൂപവത്കരണത്തിനും അച്ചടക്കം മെച്ചപ്പെടുത്താനുമുള്ള മാർഗം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായികമേളയിൽ പങ്കെടുത്ത ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും വിദ്യാർഥികളെ അഭിനന്ദിക്കുകയും സ്പോർട്സിനെ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്കൂളിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. ഇന്നത്തെ മത്സരാത്മക ലോകത്ത് കായികക്ഷമതയുടെ പ്രാധാന്യവും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.