കുടുംബ സൗഹൃദവേദി വാർഷികവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു
text_fieldsകുടുംബ സൗഹൃദവേദി സംഘടിപ്പിച്ച ക്രിസ്മസ് ന്യൂ ഇയർ ആഘോഷ പരിപാടിയിൽനിന്ന്
മനാമ: ജീവകാരുണ്യ കലാ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ കുടുംബ സൗഹൃദ വേദി 28ാമത് വാർഷികവും ക്രിസ്മസ്- ന്യൂ ഇയർ ആഘോഷവും വിപുലമായി സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബിൽ അരങ്ങേറിയ പരിപാടിക്ക് ജനറൽ സെക്രട്ടറി അജി പി. ജോയ് സ്വാഗതവും പ്രസിഡന്റ് സിബി കൈതരാത്ത് അധ്യക്ഷതയും വഹിച്ചു. മുഖ്യാതിഥി ഫാദർ ജോൺ ജോൺസൺ ഉദ്ഘാടന കർമം നിർവഹിച്ചു.
രക്ഷാധികാരി അജിത്ത് കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത്, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഡോക്ടർ സലാം മമ്പാട്ടുമൂലക്ക് സാമൂഹിക പ്രവർത്തനത്തിനുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. ജനറൽ കൺവീനർ ജ്യോതിഷ് പണിക്കർ നന്ദി രേഖപ്പെടുത്തി. പിന്നണി ഗായകരായ സൗമ്യ സനാദനൻ, പ്രശാന്ത് പുതുക്കരി നയിച്ച ഗാനമേളയും ശുഭ അജിത്ത് ടീം ഡാൻസ്, ഒപ്പന, സൗഹൃദയ പയ്യന്നൂർ നാടൻ പാട്ട് തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.
മനോജ് പീലിക്കോട്, അൻവർ നിലമ്പൂർ പ്രോഗ്രാം ഡയറക്ടർമാരായി. ഗോപലേട്ടൻ, അബ്ദുൽ മൻഷീർ, ജേക്കബ് തേക്കുതോട്, തോമസ് ഫിലിപ്, മണിക്കുട്ടൻ, ജയേഷ് താന്നിക്കൽ, പവിത്രൻ, ഹരീഷ് പി.കെ, സുനിൽ, അഖിൽ താമരശ്ശേരി, നിർമൽ രവീന്ദ്രൻ, ദിപു, രഞ്ജിത്ത് കുരുവിള, എബി, വനിതാ വേദി പ്രസിഡന്റ് മുബീന മൻഷീർ, ശിവാബിക, അമ്പിളി ഇബ്രാഹിം ഷംല, അനിത, മായ അച്ചു, ഷക്കീല മുഹമ്മദ്, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
റജീന ഇസ്മായിൽ പ്രോഗ്രാം അവതാരകയായി. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സംഘടനാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ഫ്രാൻസിസ് കൈതാരത്ത്, നജീബ് കടലായി, ജയിംസ് ജോൺ, അസീൽ അബ്ദുറഹ്മാൻ, ഹാരിസ് പഴയങ്ങാടി, ജമാൽ കുറ്റികാട്ടിൽ, ഇ.വി രാജീവൻ, അനസ് റഹീം, സയിദ് ഹനീഫ്, അൻവർ കണ്ണൂർ, മനോജ് വടകര, രാജീവ് വെള്ളിക്കോത്ത്, സുധി ചാതോത്ത്, സൽമാൻ ഫാരിസ്, ജവാദ് വക്കം, ഷറഫ്, ഷമീർ സലീം, രാജേഷ്, ഫൈസൽ പട്ടാണ്ടി, കാസിം പാടത്തുകയിൽ, രാജീവ്, മുരളീധരൻ, പ്രമോദ് കുമാർ, സുനിൽ കുമാർ, ഫിറോസ് വെളിയംകോട്, സുബിൻ ദാസ്, റോയ്, രാജേഷ് പെരുങ്കുഴി, ദീപക് തണൽ, മിനി റോയ്, കാത്തു സച്ചിൻദേവ്, ഇന്ദു, ഡോ. ശ്രീദേവി എന്നിവർ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.