പത്രവായന തരുന്ന അനുഭവം വേറെതന്നെ -ജസീല മുജീബ്
text_fieldsമനാമ: ബഹ്റൈനിൽ എത്തിയപ്പോൾ ഏറ്റവുമധികം മിസ് ചെയ്തത് ദിവസവും രാവിലെയുള്ള പത്രവായനയാണ്. ഗൾഫ് മാധ്യമം കൈയിൽ കിട്ടിയപ്പോഴാണ് അത് മാറിയത്. മലയാളിയുടെ ഗൃഹാതുരത്വമായ പത്രംവായനയുടെ പ്രാധാന്യം മനസ്സിലാക്കി 25 വർഷം മുമ്പ് ഗൾഫിൽനിന്ന് മലയാള ദിനപത്രം അച്ചടിക്കാൻ തീരുമാനിച്ച ആർജവം അഭിനന്ദനാർഹമാണ്.
വാർത്തകൾ അറിയാൻ ഇന്ന് ഡിജിറ്റൽ മാർഗങ്ങൾ ഉണ്ടെങ്കിലും പത്രവായന തരുന്ന അനുഭവം ഒന്ന് വേറെതന്നെ. നാട്ടിലെയും വിദേശത്തെയും വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കുന്ന ഗൾഫ് മാധ്യമം ഞങ്ങൾ പ്രവാസികളുടെ സുഹൃത്താണെന്നുതന്നെ പറയാം.
ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഗൾഫ് മാധ്യമം പുലർത്തുന്ന ശ്രദ്ധ പ്രശംസനീയമാണ്. നാട്ടിലെ വാർത്തകൾക്കൊപ്പംതന്നെ ബഹ്റൈനിലെ എല്ലാ വാർത്തകളും ജനങ്ങളിലേക്കെത്തിക്കുന്നു.
കോവിഡ് കാലത്ത് പുറത്തിറങ്ങാൻ കഴിയാതിരുന്ന കാലത്ത് എല്ലാവരും വാർത്തകൾക്കായി ആശ്രയിച്ചിരുന്നത് മുടങ്ങാതെ എത്തിയിരുന്ന ഗൾഫ് മാധ്യമത്തെയാണ്.
വസ്തുനിഷ്ഠമായ യുദ്ധവാർത്തകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതു വഴി ശരിയായ പത്രധർമമാണ് ഗൾഫ്മാധ്യമം നിർവഹിക്കുന്നത്. ബഹ്റൈനിൽ വന്നശേഷം കിട്ടുന്ന ഏക മാഗസിൻ മാധ്യമം കുടുംബം ആണ്. അത് മറ്റൊരു സന്തോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.