നേരിന്റെ കൂടെ സഞ്ചരിച്ച പത്രം -അഷ്കർ പൂഴിത്തല
text_fieldsമനാമ: പത്രവായനയിൽ എന്നും ഗൾഫ് മാധ്യമം പത്രത്തിന് മുൻഗണനയാണ് നൽകാറ്; നാട്ടിലായാലും ഇങ്ങ് ബഹ്റൈനിലായാലും. പത്രത്തിന്റെ യഥാർഥ അന്തസ്സത്ത ഉൾക്കൊണ്ട് പത്രധർമം ഉയർത്തിപ്പിടിക്കാൻ മാധ്യമം ശ്രമിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഒരു സംഭവം നടന്നാൽ പല പത്രങ്ങളിലും പലരൂപത്തിലാണ് അതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളുണ്ടാകുക. ഏതു റിപ്പോർട്ടിങ്ങിലും യഥാർഥ മൂല്യം ഉയർത്തിപ്പിടിക്കാൻ മാധ്യമം ശ്രമിക്കാറുണ്ട് എന്നാണ് വായനക്കാരായ ഞങ്ങൾക്ക് മനസ്സിലാകുന്നത്.
അതുകൊണ്ടുതന്നെയാണ് രാവിലെയുള്ള പത്രവായന മാധ്യമത്തിൽനിന്ന് തുടങ്ങണമെന്ന് നിർബന്ധമുള്ളതും. വർത്തമാനകാലത്ത് യഥാർഥ മാധ്യമധർമത്തിന് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പത്രങ്ങൾ വായനക്കാരുടെ അഭിരുചിക്കും രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരുടെയും ഇംഗിതത്തിനും അനുസൃതമായി ചലിക്കുന്ന പാവകളായി മാറിയിരിക്കുന്നു.
ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ സംബന്ധിച്ച സത്യം വിളിച്ചോതാൻ ലോകത്തിലെ എത്ര പത്രമാധ്യമങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കും കഴിഞ്ഞിട്ടുണ്ട് എന്നത് നാം ചിന്തിക്കേണ്ടതുതന്നെയാണ്.
അവിടെയാണ് മാധ്യമം വേറിട്ടുനിൽക്കുന്നത്. ഇനിയും അങ്ങോട്ടുള്ള കാലം ഒരുവിധത്തിലുള്ള മൂല്യച്യുതി സംഭവിക്കാതെ ജനങ്ങളിലേക്ക് കൂടുതൽ കൂടുതൽ പ്രചരിക്കാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.