Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ...

ബഹ്​റൈൻ സ്​പെഷലിസ്​റ്റ്​ ഹോസ്​പിറ്റലിന്​ എൻ.എച്ച്​.ആർ.എ അക്രഡിറ്റേഷൻ

text_fields
bookmark_border

മനാമ: ബഹ്​റൈൻ സ്​പെഷലിസ്​റ്റ്​ ഹോസ്​പിറ്റൽ റിഫ ക്ലിനിക്കിന്​ നാഷനൽ ഹെൽത്ത്​ റഗുലേറ്ററി അ​തോറിറ്റിയുടെ (എൻ.എച്ച്​.ആർ.എ) അക്രഡിറ്റേഷൻ ലഭിച്ചു. ഗുണനിലവാരത്തിൽ 95 ശതമാനത്തിന്​ മുകളിൽ മാർക്ക്​ ലഭിക്കുന്നവർക്കാണ്​ ഡയമണ്ട്​ അക്രഡിറ്റേഷൻ ലഭിക്കുന്നത്​. അന്താരാഷ്​ട്ര തലത്തിൽ ഏറ്റവും മികച്ച അംഗീകാരമായ ജെ.സി.​െഎ അക്രഡി​റ്റേഷൻ ലഭിച്ച ബഹ്​റൈനിലെ ആദ്യത്തെ ആശുപത്രിയാണ്​ ബി.എസ്​.എച്ച്​. കഴിഞ്ഞ 12 വർഷത്തിനിടെ നാലു​ തവണ ഇൗ അംഗീകാരം ആശുപത്രിക്ക്​ ലഭിച്ചിട്ടുണ്ട്​.

ഒക്​ടോബർ 21ന്​ 19 വർഷം പൂർത്തിയാക്കുന്ന ബി.എസ്​.എച്ചിനുള്ള എൻ.എച്ച്​.ആർ.എയുടെ സമ്മാനമാണ്​ ഡയമണ്ട്​ അക്രഡിറ്റേഷൻ എന്ന്​ സി.ഇ.ഒ പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിച്ചതായും അദ്ദേഹം അറിയിച്ചു. കാർഡിയോളജി ഡിപ്പാർട്മെൻറിൽ സൗജന്യ കൺസൾ​േട്ടഷൻ, സൗജന്യ ഇ.സി.ജി എന്നിവ ഇൗമാസം അവസാനം വരെ ബി.എസ്​.എച്ചി​െൻറ ജുഫൈർ ആശുപത്രിയിലും റിഫ ക്ലിനിക്കിലും ലഭ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NHRA AccreditationBahrain Specialist Hospital
News Summary - NHRA Accreditation for Bahrain Specialist Hospital
Next Story