മിഡിലീസ്റ്റ് ഹോസ്പിറ്റലിന് എൻ.എച്ച്.ആർ.എ ഡയമണ്ട് പദവി
text_fieldsമനാമ: മിഡിലീസ്റ്റ് ഹോസ്പിറ്റലിന് നാഷനൽ ഹെൽത്ത് െറഗുലേറ്ററി അതോറിറ്റിയുടെ (എൻ.എച്ച്.ആർ.എ) ഡയമണ്ട് പദവി ലഭിച്ചു. മികച്ച ഗുണമേന്മ ഉറപ്പുവരുത്താൻ തുടർച്ചയായി നടത്തുന്ന ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇൗ നേട്ടമെന്ന് ഹോസ്പിറ്റൽ മാനേജ്മെൻറ് അറിയിച്ചു. ഏറ്റവും ഉയർന്ന ക്ലിനിക്കൽ നിലവാരവും മികച്ച സേവനവും ലഭ്യമാക്കാനാണ് തങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബഹ്റൈനിൽ രോഗപ്രതിരോധ, ചികിത്സാരംഗത്ത് പുതുയുഗം കറിക്കാനുള്ള ദൗത്യത്തിന് ലഭിച്ച അംഗീകാരമാണ് ഇതെന്നും മാനേജ്മെൻറ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.