പ്രവാസികളുടെ പരാതികൾ പരിഗണിക്കാൻ എൻ.െഎ.എച്ച്.ആർ പുതിയ ഒാഫിസ് തുറക്കുന്നു
text_fieldsമനാമ: പ്രവാസി തൊഴിലാളികളുടെ വിവിധ പരാതികൾ സ്വീകരിക്കാനും അതിൽ അന്വേഷണം നടത്താനുമായി ‘നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻറൈറ്റ്സി’െൻറ (എൻ.െഎ.എച്ച്.ആർ) നേതൃത്വത്തിൽ സെഹ്ലയിലെ ‘എക്സ്പാറ്റ് പ്രൊട്ടക്ഷൻ ആൻറ് അസിസ്റ്റൻസ് സെൻററിൽ’ ഒാഫിസ് തുറക്കുന്നു. എക്സ്പാറ്റ്സ് പ്രൊട്ടക്ഷൻ സെൻറർ നടത്തുന്നത് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ആണ്. മനുഷ്യാവകാശ സംഘടനയുടെ ഒാഫിസ് ഇവിടെ ഇന്ന് ഉദ്ഘാടനം ചെയ്യും. ബഹ്റൈൻ പ്രവാസികളുടെ പ്രശ്നങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടുക എന്ന നയത്തിെൻറ ഭാഗമായാണ് ഇൗ നടപടിയെന്ന് എൻ.െഎ.എച്ച്.ആർ. ആക്ടിങ് സെക്രട്ടറി ജനറൽ ഡോ.ഖലീഫ അൽ ഫാദിൽ പ്രാദേശിക പത്രത്തോട് പറഞ്ഞു. ഇത് പൂർണമായും പ്രവാസികളുടെ പരാതികൾ പരിഗണിക്കാനുള്ള കേന്ദ്രമായിരിക്കും. ഇതിനായി മുഴുവൻ സമയ ജീവനക്കാരെ നിയമിക്കും. ഷെൽട്ടറിൽ റിപ്പോർട്ട് ചെയ്യുന്ന എല്ലാ കേസുകളിലും ഇൗ ഒാഫിസിെൻറ ശ്രദ്ധ പതിയും. േമാശം പെരുമാറ്റം, പീഡനം, മനുഷ്യക്കടത്ത് തുടങ്ങിയ സംഭവങ്ങളിൽ പെട്ടവരാണ് ഷെൽട്ടറിൽ എത്തുന്നത്.എൻ.െഎ.എച്ച്.ആറിെൻറ പ്രവർത്തനങ്ങളെ കുറിച്ച് പ്രവാസികൾക്ക് മതിയായ അറിവില്ലാത്ത പ്രശ്നം നിലനിൽക്കുന്നുണ്ട്. എൻ.െഎ.എച്ച്.ആറുമായി എങ്ങെന ബന്ധപ്പെടണമെന്നും പലർക്കും അറിയില്ല. ഇൗ പ്രശ്നം പരിഹരിക്കാൻ പുതിയ ഒാഫിസ് ഉപകരിക്കും. വരും ദിവസങ്ങളിൽ എൻ.െഎ.എച്ച്.ആറിെൻറ പുതിയ പദ്ധതികളെ കുറിച്ച് വിവിധ എംബസികളോട് വിശദീകരിക്കും. പ്രവാസികൾക്ക് തങ്ങളുടെ പരാതികൾ www.nihr.org.bh എന്ന വെബ്സൈറ്റിലെ ഫോം വഴിയോ എൻ.െഎ.എച്ച്.ആറിെൻറ മൊബൈൽ ആപ് വഴിേയാ 17111666 എന്ന നമ്പറിൽ വിളിച്ചോ രേഖപ്പെടുത്താം. ഇൗ വർഷം ഇതേവരെ എൻ.െഎ.എച്ച്.ആർ 147 പരാതികൾ പരിഗണിച്ചിട്ടുണ്ട്. പരാതികളോട് വേഗത്തിൽ പ്രതികരിക്കാൻ 24 മണിക്കൂർ ഹോട്ലൈൻ സേവനവും ‘റാപിഡ് റെസ്പോൺസ് ടീമും’ രൂപവത്കരിക്കുന്ന കാര്യം ആലോചിച്ചുവരികയാണ്. എൻ.െഎ.എച്ച്.ആറിെൻറ സാമ്പത്തിക പ്രയാസം മറികടക്കാനുള്ള കാര്യങ്ങൾ എം.പിമാരുടെ സഹായത്തോടെ ചെയ്യുന്നുണ്ട്. സഇൗദ് അൽ ഫൈഹാനിയാണ് എൻ.െഎ.എച്ച്.ആറിെൻറ അധ്യക്ഷൻ. ഇതിലെ കൂടുതൽ ജീവനക്കാരും വനിതകളാണ്.മികച്ച പ്രവർത്തനത്തിലൂടെ റാങ്കിങ് മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണിവർ.
മനുഷ്യക്കടത്തിെൻറ ഇരകൾക്ക് സഹായം നല്‍കുന്നതിനും വിവിധ തരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയരാകുന്ന വിദേശ തൊഴിലാളികള്‍ക്കാവശ്യമായ നിര്‍ദേശങ്ങൾ നല്‍കുന്നതിനും പുതിയ കേന്ദ്രം സഹായകമാകുമെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്‌സി പറഞ്ഞു. ഇപ്പോൾ പ്രവർത്തിക്കുന്ന ഷെൽട്ടർ വഴി മനുഷ്യക്കടത്തിന് ഇരയായ വ്യക്തികള്‍ക്ക് സുരക്ഷയൊരുക്കാനും വൈദ്യ സഹായവും കൗണ്‍സിലിങും നൽകാനും സാധിക്കുന്നുണ്ട്.
ഇരകളുടെ സംരക്ഷണവും അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, വിവിധ രാജ്യങ്ങളുടെ എംബസികള്‍, വിവിധ ആരാധനാലയങ്ങള്‍, വിദേശികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.