തുറന്ന ജയിലിലുള്ളവരുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ നിക്ഷേപ എക്സ്പോ
text_fieldsമനാമ: കാപിറ്റൽ ഗവർണറേറ്റ് സംഘടിപ്പിക്കുന്ന പ്രഥമ നിക്ഷേപ എക്സ്പോക്ക് തുടക്കമായി. ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ എക്സ്പോ ഉദ്ഘാടനം ചെയ്തു.
ബദൽ ശിക്ഷയുടെ ഭാഗമായി തുറന്ന ജയിലിലുള്ളവരുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് പിന്തുണ നൽകുന്നതിനുമാണ് ‘ജേർണി ഓഫ് റിഹാബിലിറ്റേഷൻ’ എന്ന പേരിൽ പ്രത്യേക എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളത്.
സാമൂഹിക പങ്കാളിത്തത്തോടെ ആരംഭിച്ച എക്സ്പോ ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഹാളിലാണ് ഒരുക്കിയിട്ടുള്ളത്. ഇത്തരം പദ്ധതികൾക്ക് ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ നൽകുന്ന പിന്തുണക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ഉദ്ഘാടനച്ചടങ്ങിൽ ഗവർണറോടൊപ്പം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് സമീർ അബ്ദുല്ല നാസ്, ആഭ്യന്തര മന്ത്രാലയത്തിലെ ബദൽ ശിക്ഷ കാര്യ വിഭാഗം ഡയറക്ടർ ശൈഖ് ഖാലിദ് ബിൻ റാഷിദ് ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.