‘നിള’ കുടുംബസംഗമം
text_fieldsചേലക്കര നിയോജകമണ്ഡലം പ്രവാസി കൂട്ടായ്മ ‘നിള’യുടെ കുടുംബസംഗമം
മനാമ: ബഹ്റൈൻ ചേലക്കര നിയോജകമണ്ഡലം പ്രവാസി കൂട്ടായ്മ ‘നിള’യുടെ നാലാമത് കുടുംബസംഗമം കെ.എം.സി.സി ഹാളിൽ നടന്നു. കൂട്ടായ്മയുടെ പ്രഥമ അധ്യക്ഷനായിരുന്ന മാഹിർ അലിയുടെ പേരിൽ അണിയിച്ചൊരുക്കിയ വേദിയിൽ പരിപാടികൾക്ക് തുടക്കംകുറിച്ചു.
ജനറൽ സെക്രട്ടറി റഷീദ് ആറ്റൂർ സ്വാഗതം പറഞ്ഞു. അബ്ദുല്ല ഒന്നാം മൈൽസ് ആദ്യക്ഷത വഹിച്ചു. 47 വർഷം ബഹ്റൈൻ പ്രവാസി ആയിരുന്ന മണ്ഡലത്തിലെ സീനിയർ മെംബർ മമ്മു ഇടക്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.
ഹനീഫ ആറ്റൂർ പ്രോഗ്രാം നിയന്ത്രിച്ചു.നിള ബഹ്റൈൻ രക്ഷധികാരി അജിത് ആറ്റൂർ, മുഹമ്മദ് കുട്ടി പൂളക്കൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ അസീസ് ചുങ്ങോണത്ത്, ഷിബു ചെറുതുരുത്തി, അലി പൂളക്കൽ, ശറഫുദ്ദീൻ പുതുശേരി, ബഷീർ കളത്തിൽ, ബഷീർ പുളിക്കൽ, സിജിത്ത് ആറ്റൂർ, സന്തോഷ് ആറ്റൂർ, സുലൈമാൻ ആറ്റൂർ, ഷിബു പഴയന്നൂർ, ഉമ്മർ ചുങ്കോണത്ത്, ഗഫൂർ പള്ളം, മുസ്തഫ ഓങ്ങല്ലൂർ, അലി നെടുമ്പുര, ഇസ്മായിൽ പാറപ്പുറം, സാദിക്ക്, ഖലീൽ വെട്ടിക്കാട്ടിരി വീട്ടിക്കാട്ടിരി, ജുനൈദ് വെട്ടിക്കാട്ടിരി, അബ്ദുൽ സലാം ദേശമംഗലം, അബു വാഴലിപ്പാടം എന്നിവർ ആശംസകൾ സംസാരിച്ചു. ട്രെഷറർ അസീസ് പള്ളം നന്ദി പറഞ്ഞു. 2025 -26 വർഷത്തേക്കുള്ള മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം അസീസ് ഒന്നാം മൈൽസിനു കൈമാറി പ്രസിഡന്റ് അബ്ദുല്ല ചെറുതുരുത്തി നിർവഹിച്ചു.
അംഗങ്ങളുടെ വിവിധങ്ങളായ ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നാട്ടിൽനിന്ന് എത്തിയ പ്രശസ്ത ഫോട്ടോഗ്രാഫർ റഷീദ് കുഞ്ഞോളിന്റെ മകൻ മുഈനുദ്ദീൻ നിളയോരം തട്ടുകട ഉദ്ഘാടനം ചെയ്തു. തട്ടുകട സംഗമത്തിന്റെ മാറ്റുകൂട്ടി. പ്രത്യേകം പരിശീലനം നേടിയ നിളയിലെ കുരുന്നുകളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.