നിലമ്പൂർ പാട്ടുത്സവം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി
text_fieldsമനാമ: കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ ബി.എം.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നിലമ്പൂർ പാട്ടുത്സവം ജനപങ്കാളിത്തംകൊണ്ടും വർണാഭമായ കലാപരിപാടികൾകൊണ്ടും ശ്രദ്ധേയമായി. ബഹ്റൈൻ പാർലമെന്റ് അംഗം അബ്ദുൽ ഹക്കീം മുഹമ്മദ് അൽ ഷിനോ, ബി.എം.സി ചെയർമാനും ഫിലിം പ്രൊഡ്യൂസറുമായ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കൂട്ടായ്മ പ്രസിഡന്റ് ഷബീർ മുക്കൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ജംഷീദ് വളപ്പൻ, സ്ഥാപക പ്രസിഡന്റ് സലാം മമ്പാട്ടുമൂല എന്നിവർ സംസാരിച്ചു.
ഫ്ലവേഴ്സ് ടി.വി ടോപ് സിംഗർ ഫെയിം അർജുൻ രാജ്, വൈഷ്ണവി രമേഷ്, ടീം പിങ്ക് ബാങ് ഗാനമേള, സിനിമാറ്റിക് ഡാൻസ്, അറബിക് ഡാൻസ്, കൈകൊട്ടി കളി, ഒപ്പന, ഉച്ചാടനം, കുൻഫു പെർഫോമൻസ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
നിലമ്പൂരിന്റെ പൈതൃക ഉത്സവത്തിനെ ബഹ്റൈന്റെ പ്രവാസഭൂമികയിൽ സന്നിവേശിപ്പിച്ച പാട്ടുത്സവത്തിൽ സാമൂഹിക പ്രവർത്തകരായ ഡോ. പി.വി. ചെറിയാൻ, ബഷീർ അമ്പലായി, കെ.ടി. സലീം, മോനി ഒടിക്കണ്ടതിൽ, അജിത്ത് കണ്ണൂർ, സതീഷ് മുതലയിൽ, അസീൽ അബ്ദുറഹ്മാൻ, ബിജു ജോർജ്, ഗോപാലൻ, റഹീം ബാവ കുഞ്ഞ്, ചെമ്പൻ ജലാൽ, ഷെമിലി പി. ജോൺ, കാത്തു സച്ചിൻദേവ്, ഷെറിൻ ഷൗക്കത്ത്, സുമി ഷമീർ, മനോജ് വടകര, രാമത്ത് ഹരിദാസ്, സയ്യിദ് ഹനീഫ്, സുനിൽ ബാബു, ഇ.വി. രാജീവൻ, ബ്ലെസൺ മാത്യു, ജാവേദ് പാഷാ, അനസ് റഹീം, അബ്ദുൽ മൻഷീർ, ബദറുദ്ദീൻ പൂവാർ, ജ്യോതി മേനോൻ, സൽമാനുൽ ഫാരിസ്, റംഷാദ്, തോമസ് ഫിലിപ്പ്, ജയേഷ് താന്നിക്കൽ, ഷാജിൽ ആലക്കൽ, ദീപക് തണൽ, മുഹമ്മദലി, ഷാജി മൂത്തല, മണിക്കുട്ടൻ, ജേക്കബ് തേക്കുതോട്, ഷമീർ സലീം, ഹുസൈൻ വയനാട്, ജഈസ്, ഫാസിൽ വട്ടോളി, വിനോദ് ആറ്റിങ്ങൽ, ഷറഫ്, അലൻ ഐസക്, മണി കുന്നത്ത്, അൻസാർ മൊയ്തീൻ എന്നിവരും ലൈഫ് ഓഫ് കെയറിങ് ആൻഡ് സിസ്റ്റേഴ്സ് നെറ്റ് വർക്ക് ഭാരവാഹികളും പങ്കെടുത്തു. അരുൺ കൃഷ്ണ, വിജേഷ്, സുബിൻ ദാസ്, മുബീന മൻഷീർ എന്നിവർ പ്രോഗ്രാം കോഓഡിനേറ്റർമാരായി. എക്സിക്യൂട്ടിവ് മെംബർമാർ, കൂട്ടായ്മയിലെ അംഗങ്ങളും പ്രോഗ്രാമിന് നേതൃത്വം നൽകി. ഇഷിക പ്രദീപ് അവതാരകയായിരുന്നു. ജനറൽ സെക്രട്ടറി രജീഷ് ആർ.പി സ്വാഗതവും ജനറൽ കൺവീനർ അൻവർ നിലമ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.