നിമിത നാസർ 'സീക്കോ' മിഡിൽ ഓഫീസ് മേധാവി
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ അസറ്റ് മാനേജ്മെന്റ് സ്ഥാപനവും നിക്ഷേപ ബാങ്കുമായ 'സീക്കോ' പുതിയ രണ്ട് നിയമനങ്ങൾ പ്രഖ്യാപിച്ചു. ചീഫ് റിസ്ക് ഓഫീസറായി ഓവൻ വാലിസും മിഡിൽ ഓഫീസ് മേധാവിയായി മലയാളിയായ നിമിത നാസറുമാണ് നിയമിതരായത്.
ബാങ്കിെന്റ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിെന്റ ഭാഗമായി പുതുതായി ആരംഭിച്ചതാണ് ഈ രണ്ട് തസ്തികകളും. അസറ്റ് മാനേജ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് മിഡിൽ ഓഫീസിെന്റ ലക്ഷ്യം.
റിസ്ക് മാനേജ്മെന്റിൽ 18 വർഷത്തെ അനുഭവ സമ്പത്തുമായാണ് ഓവൻ വാലിസ് പുതിയ ചുമതലയിലേക്ക് വരുന്നത്. 10 വർഷം ലണ്ടനിലെ ക്രെഡിറ്റ് സ്വിസ് ഗ്രൂപ്പിെന്റ അസറ്റ് മാനേജ്മെന്റ് യു.കെ മേധാവിയായി പ്രവർത്തിച്ചു. രണ്ട് വർഷം ജെ.പി മോർഗനിൽ വൈസ് പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചു.
ബഹ്റൈനിലെ അന്താരാഷ്ട്ര ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും 15 വർഷത്തെ പരിചയ സമ്പത്തുമായാണ് മാഹി സ്വദേശിനിയായ നിമിത നാസർ പുതിയ ചുമതലയേൽക്കുന്നത്. 2018ൽ അസറ്റ് മാനേജ്മെന്റ് ഇക്വിറ്റീസ് ഡിപ്പാർട്ട്മെന്റിൽ പോർട്ട്ഫോളിയോ അഡ്മിനിസ്ട്രേറ്ററായാണ് സീക്കോയിൽ ചേർന്നത്. അതിന് മുമ്പ് എച്ച്.എസ്.ബി.സി സെക്യൂരിറ്റീസ് സർവീസസിൽ ക്ലയന്‍റ് സർവീസസ് മാനേജരായി ഏഴ് വർഷം സേവനം അനുഷ്ഠിച്ചു. ചാർട്ടേഡ് അക്കൗണ്ടന്‍റായ നിമിത ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് അസോസിയേഷൻ, യു.കെയിലെ ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് ആന്‍റ് ഇൻവെസ്റ്റ്മെന്റ് (സി.ഐ.എസ്.ഐ) എന്നിവയിൽ അംഗവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.