ഒമ്പതാമത് ബഹ്റൈനി കാർഷികചന്തക്ക് ബുദൈയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി
text_fieldsമനാമ: ഒമ്പതാമത് ബഹ്റൈനി കാർഷികചന്തക്ക് ബുദൈയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി. 'നമ്മുടെ ഭക്ഷണം... നമ്മുടെ ആരോഗ്യം' എന്നതാണ് ഇത്തവണത്തെ കാർഷിക ചന്തയുടെ പ്രമേയം. ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ചുള്ള സന്ദേശമാണ് മേള മുന്നോട്ടുവെക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് പറഞ്ഞു. 37 കർഷകരും നാല് കാർഷിക കമ്പനികളുമാണ് കാർഷിക മേളയിൽ പങ്കെടുക്കുന്നത്. ബഹ്റൈനി കർഷകർക്ക് എല്ലാ തരത്തിലുമുള്ള പിന്തുണ നൽകാൻ മന്ത്രാലയം സന്നദ്ധമാണെന്ന് മന്ത്രി പറഞ്ഞു. കർഷകരുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച വേദിയാണ് കാർഷികചന്തയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡിെൻറ പശ്ചാത്തലത്തിൽ എല്ലാ ആരോഗ്യ മുൻകരുതലും പാലിച്ചാണ് മേള സംഘടിപ്പിക്കുന്നതെന്ന് കാർഷിക, സമുദ്രവിഭവ അണ്ടർ സെക്രട്ടറി ഇബ്രാഹീം അൽ ഹവാജ് പറഞ്ഞു. മാർച്ച് 27വരെ എല്ലാ ശനിയാഴ്ചകളിലും രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരുമണിവരെയാണ് ചന്ത പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.