നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമനാമ: നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ 2023-2024 കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സോഹാൽ കൺസ്ട്രക്ഷൻ കമ്പനിയുടെ സൽമാബാദിലുള്ള ക്യാമ്പിൽവെച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നൂറിലധികം അംഗങ്ങൾ പ്രയോജനപ്പെടുത്തി.
പ്രസിഡൻറ് ദീപക് പ്രഭാകർ അധ്യക്ഷതവഹിച്ചു. സാമൂഹിക പ്രവർത്തകൻ ഡോ. ജോൺ പനക്കൽ ഉദ്ഘാടനം ചെയ്തു. ബോണി മുളപ്പാമ്പള്ളിൽ സ്വാഗതം പറഞ്ഞു. വോയ്സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം, നിറക്കൂട്ട് പ്രവാസി കൂട്ടായ്മ രക്ഷധികാരി സുമേഷ്, അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രതിനിധി ഷാനവാസ്, എക്സിക്യൂട്ടിവ് അംഗങ്ങൾ ആയ നിധിൻ, വിജു എന്നിവർ സംസാരിച്ചു.
ചടങ്ങിൽ അൽ ഹിലാൽ ഹോസ്പിറ്റലിനുള്ള ഉപഹാരം രക്ഷാധികാരി ഗിരീഷ് കുമാറും സോഹാൽ കൺസ്ട്രക്ഷൻ കമ്പനിക്കുള്ള ഉപഹാരം പ്രസന്നകുമാറും കൈമാറി. വൈസ് പ്രസിഡന്റ് ജി. ജിനു നന്ദി പറഞ്ഞു. നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ഭാരവാഹികളായ സനിൽ വള്ളികുന്നം, ലിബിൻ സാമുവൽ, വിനോദ് ജോൺ, സിസിലി വിനോദ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.