നിസാൻ സേഫ്റ്റി ഷീൽഡ് 360 മിഡിലീസ്റ്റിലും
text_fieldsമനാമ: കാർ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നിസാൻ സേഫ്റ്റി ഷീൽഡ് 360 മിഡിലീസ്റ്റിൽ ലഭ്യമാക്കി. ആളുകളെയോ മറ്റു വാഹനങ്ങളെയോ വസ്തുക്കളെയോ ഇടിക്കുന്നത് ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യ അടങ്ങിയിട്ടുള്ളതാണ് സേഫ്റ്റി ഷീൽഡ് 360. നിസാൻ സണ്ണി മുതൽ പട്രോൾ വരെയുള്ള മോഡലുകളിൽ ലഭ്യമാക്കിയിട്ടുള്ള ഈ സാങ്കേതികവിദ്യയിൽ വാഹനത്തിന്റെ മുന്നിലും വശങ്ങളിലും പിന്നിലും കാമറയും സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്.
കാറിന് ചുറ്റുമുള്ള സാഹചര്യം കൃത്യമായി മനസ്സിലാക്കാനും അപകട സാധ്യത കണ്ടെത്തി ഒഴിവാക്കാനും ഇത് സഹായിക്കുന്നു. വാഹനം നിശ്ചിത ലൈനിൽനിന്ന് മാറിയാലോ ബ്ലൈൻഡ് സ്പോട്ടിൽ മറ്റൊരു വാഹനമുണ്ടെങ്കിലോ വഴിയിൽ എന്തെങ്കിലും വസ്തുക്കളോ ആളുകളോ ഉണ്ടെങ്കിലോ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകും. വാഹനമോടിക്കുമ്പോൾ കൂടുതൽ ആത്മവിശ്വാസവും സമാധാനവും നൽകുന്നതാണ് പുതിയ സാങ്കേതിക വിദ്യ.
അപകടങ്ങൾ ഒന്നുമില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് നിസാൻ മിഡിലീസ്റ്റ് പ്രൊഡക്ട്, മാർക്കറ്റിങ് ആൻഡ് കസ്റ്റമർ എക്സ്പീരിയൻസ് ഡയറക്ടർ അബ്ദുല്ല വാസ്നി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് നിസാൻ വാഹനങ്ങളിൽ കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്.
വാഹനത്തിലുള്ളവരെയും പുറത്തുള്ളവരെയും സംരക്ഷിക്കുന്നതിന് ഒരു മൂന്നാംകണ്ണ് പോലെ പ്രവർത്തിക്കുന്നതാണ് സേഫ്റ്റി ഷീൽഡ് 360 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാൽനട യാത്രക്കാരെ കണ്ടാൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, രാത്രിയാത്രയിൽ എതിരെ വാഹനം വരുമ്പോൾ ഹൈ ബീം തനിയെ ലോ ബീം ആയി മാറുന്ന ഹൈ ബീം അസിസ്റ്റ് തുടങ്ങിയവയാണ് മറ്റു പ്രധാന സവിശേഷതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.