ബഹ്റൈനിൽ ബാക്ക് ടു സ്കൂൾ ഓഫറുമായി നിസാൻ
text_fieldsമനാമ: ബഹ്റൈനിലെ നിസാൻ വാഹനങ്ങളുടെ വിതരണക്കാരായ വൈ.കെ. അൽമുഅയ്യദ് ആൻഡ് സൺസ് 'ബാക്ക് ടു സ്കൂൾ' ഓഫർ പ്രഖ്യാപിച്ചു. ജനപ്രിയ മോഡലുകളായ സണ്ണി (2023), കിക്ക്സ് (2023), എക്സ്-ടെറ (2023), എക്സ്-ട്രെയിൽ (2022), അൾട്ടിമ 2022 (മിഡ് ഓപ്ഷൻ), പാത്ത്ഫൈൻഡർ, പട്രോൾ എന്നീ നിസാൻ മോഡലുകളിൽ ഓഫർ ലഭ്യമാണ്. അൾട്ടിമ 2022ഉം എക്സ്-ടെറ 2023ഉം ഇപ്പോൾ 11,395 ദീനാറിനും നിസാൻ പാത്ത്ഫൈൻഡർ 16,995 മുതലും ലഭ്യമാണ്. സണ്ണി 2023- 6,795 ദീനാർ, കിക്ക്സ് (2023)- 7,495 ദീനാർ, എക്സ്-ട്രെയിൽ- 9,495 ദീനാർ എന്നിങ്ങനെയാണ് മറ്റ് വാഹനങ്ങളുടെ വില. വാഹനങ്ങൾ വാങ്ങുമ്പോൾ ഇൻഷുറൻസ്, അഞ്ചുവർഷത്തെ വാറന്റി, രജിസ്ട്രേഷൻ, ഒരുവർഷത്തെ സർവിസ് പാക്കേജ്, റസ്റ്റ് പ്രൂഫിങ്, വിൻഡോ ടിൻറിങ് എന്നിവ പൂർണ വാറ്റ് ഇളവോടെ സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനുപുറമെ, നിസാൻ പട്രോൾ മോഡലിനൊപ്പം '555' എന്ന സവിശേഷ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. വാറന്റി, സൗജന്യ സർവിസ്, റോഡ്സൈഡ് അസിസ്റ്റൻസ് എന്നിവ അഞ്ചുവർഷത്തേക്ക് ലഭിക്കുന്നതാണ് ഈ ഓഫർ.
സ്കൂളുകൾ തുറന്ന സന്ദർഭത്തിൽ ബഹ്റൈനിലെ വാഹന പ്രേമികൾക്കായി ഇത്തരമൊരു ഓഫർ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നിസാൻ ബഹ്റൈൻ ജനറൽ മാനേജർ അനസ് അബ്ദുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.