20ാം വാർഷികാഘോഷത്തിൽ നിസാൻ എക്സ്-ട്രെയിൽ
text_fieldsമനാമ: എക്സ്-ട്രെയിൽ മോഡൽ എസ്.യു.വി മിഡിൽ ഈസ്റ്റിൽ വിപണി കീഴടക്കിയതിന്റെ 20ാം വാർഷികാഘോഷത്തിൽ നിസാൻ. നാലാം തലമുറ ഓൾ ന്യൂ നിസാൻ എക്സ്-ട്രെയിൽ അടുത്തിടെയാണ് ആഗോള വിപണിയിൽ എത്തിയത്. മിഡിൽ ഈസ്റ്റിൽ അടുത്ത വർഷം ആദ്യം ഈ വാഹനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്റ്റൈൽ, ഉന്നത സാങ്കേതിക വിദ്യ, ഏത് പ്രതലത്തിലും മികച്ച ഡ്രൈവിങ് അനുഭവം എന്നിവയാണ് ഈ എസ്.യു.വിയെ ജനപ്രിയമാക്കിയത്.
ഉപഭോക്താക്കളുടെ സജീവമായ ജീവിത ശൈലിയെയാണ് ‘എക്സ്’ എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. ട്രാക്ക് അല്ലെങ്കിൽ പരുക്കൻ റോഡ് എന്നതിനെ സൂചിപ്പിക്കുന്നതാണ് ‘ട്രെയ്ൽ’ എന്ന പദം. ഈ രണ്ട് ഘടകങ്ങളും സംയോജിപ്പിച്ചാണ് 2001ൽ നിസാൻ എക്സ്-ട്രെയിൽ ആദ്യ പതിപ്പ് പുറത്തിറക്കിയത്.തങ്ങളുടെ എസ്.യു.വി ശ്രേണിയിലെ പ്രധാന മോഡലാണ് നിസാൻ എക്സ്-ട്രെയിൽ എന്ന് നിസാൻ മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടറും നിസാൻ സൗദി അറേബ്യ, ഇൻഫിനിറ്റി മിഡിൽ ഈസ്റ്റ് പ്രസിഡന്റുമായ തിയറി സബാഗ് പറഞ്ഞു. 2001ൽ കോംപാക്ട് എസ്.യു.വിയിൽ ആദ്യമായി ഇലക്ട്രോണിക് ഫോർ വീൽ ഡ്രൈവ് സിസ്റ്റം അവതരിപ്പിച്ചത് നിസാൻ എക്സ്-ട്രെയിൽ ആണ്. 2007ൽ ലോകത്തെ ഏറ്റവും ആധുനിക 4x4 ടെക്നോളജി അവതരിപ്പിച്ചു. 2014ൽ ലോകത്തെ ഏറ്റവുമധികം വിൽപനയുള്ള മൂന്നാം തലമുറ നിസാൻ എക്സ്-ട്രെയിലും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.