നിസാൻ ഇസെഡ് ആരാധകരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
text_fieldsമനാമ: പ്രശസ്തമായ നിസാൻ ഇസെഡ് സ്പോർട്സ് കാർ ഉടമകളുടെയും ആരാധകരുടെയും ഒത്തുചേരൽ ആവേശകരമായി. 2023 മോഡൽ നിസാൻ ഇസെഡ് കാറിനെ സ്വാഗതം ചെയ്യാനും ഉടമകളെന്ന നിലയിലുള്ള സന്തോഷം പങ്കുവെക്കാനുമാണ് ദുബൈയിൽ ഒത്തുചേരൽ സംഘടിപ്പിച്ചത്.
നിസാൻ ഇസെഡ് പ്രേമികൾക്കായി ദുബൈ നഗരംചുറ്റി നടത്തിയ കോൺവോയ് സവാരിയും നിസാന്റെ ബ്രാൻഡ് അംബാസഡറും നിസാൻ ഇസെഡ് സ്‍പെഷലിസ്റ്റുമായ ഹിരോഷി തമൂരയുടെ സാന്നിധ്യവും പരിപാടി ശ്രദ്ധേയമാക്കി. ദുബൈ ഡിസൈൻ ഡിസ്ട്രിക്ടിൽ ഒത്തുചേർന്ന ജി.ടി.ഇസെഡ് മോട്ടോർ ക്ലബ് അംഗങ്ങൾ ദുബൈയിലെ മനോഹര ദൃശ്യങ്ങൾക്കണ്ട് നടത്തിയ സവാരിയിൽ നൂറോളം വാഹനങ്ങൾ പങ്കുചേർന്നു. ലോകത്തിലെ ആദ്യത്തെ നിസാൻ ഇസെഡ് പോപ് അപ് മ്യൂസിയമാണ് യാത്രികരെ ആദ്യം വരവേറ്റത്.
ആരാധകരുടെ ഹൃദയങ്ങളിൽ സവിശേഷമായ ഇടമാണ് നിസാൻ ഇസെഡിനുള്ളതെന്ന് നിസാൻ മിഡിലീസ്റ്റ് പ്രൊഡക്ട്, മാർക്കറ്റിങ് ആൻഡ് കസ്റ്റമർ എക്സ്പീരിയൻസ് ഡയറക്ടർ അബ്ദുല്ല വാസ്നി പറഞ്ഞു. 50 വർഷത്തെ പാരമ്പര്യമുള്ള നിസാൻ ഇസെഡ് ശ്രേണിയിലെ പുതിയ മോഡൽ കൂടുതൽ കരുത്തോടെയാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.