ഞറോള്ളത് ഡേവിഡ് മെമ്മോറിയൽ ട്രോഫി നാടൻ പന്തുകളി ഫൈനൽ നവംബർ ഒന്നിന്
text_fieldsമനാമ: ഒന്നാമത് ഞറോള്ളത് ഡേവിഡ് മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള ഫൈനൽ മത്സരം നവംബർ ഒന്നിന് രണ്ടുമണിക്ക് കെ.എൻ.ബി.എ മൈതാനത്ത് നടക്കും. ഷിജോ തോമസ് നിയന്ത്രിക്കുന്ന ഫൈനൽ മത്സരത്തിൽ ടീം ചങ്ങനാശ്ശേരിയും ടീം ഏറ്റുമാനൂരും ഏറ്റുമുട്ടും.
കേരള നേറ്റിവ് ബാൾ അസോസിയേഷന്റെ ഭാഗമായി തുടക്കം കുറിക്കുന്ന വടംവലി കോർട്ടിന്റെ ഉദ്ഘാടനം അന്നേദിവസം വൈകീട്ട് അഞ്ചിന് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ കാനു ഗാർഡനു സമീപം കെ.എൻ.ബി.എ മൈതാനത്തു നടക്കും. വാശിയേറിയ പ്രദർശന വടംവലിയും ഉണ്ടായിരിക്കും. കണ്ണൻ, ഷിജോ തോമസ്, ഡെൽഫിൻ, നിതിൻ എം.എസ് എന്നിവരാണ് കോഓഡിനേറ്റർസ്. കൂടുതൽ വിവരങ്ങൾക്ക്: രഞ്ജിത്ത് കുരുവിള: 37345011, മോബി കുര്യാക്കോസ്: 33371095, രൂപേഷ്: 3436 5423, ഷിജോ തോമസ്: 66623662.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.