ട്രാഫിക് നിയമത്തിൽ മാറ്റങ്ങളില്ല
text_fieldsമനാമ: നേരത്തേയുള്ള ട്രാഫിക് നിയമത്തിൽ പുതുതായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ട്രാഫിക് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ വ്യക്തമാക്കി. 2015ലാണ് പരിഷ്കരിച്ച ട്രാഫിക് നിയമം രാജ്യത്ത് നടപ്പാക്കിത്തുടങ്ങിയത്. റെഡ് സിഗ്നൽ മുറിച്ചുകടക്കൽ, അമിതവേഗം എന്നിവക്കു നിശ്ചയിച്ച പിഴയാണ് ഇന്നുമുള്ളത്. ഇക്കാര്യങ്ങളിൽ പിന്നീട് മാറ്റമൊന്നും വരുത്തിയിട്ടില്ല. അമിത വേഗതയാണ് മാരകമായ അപകടങ്ങൾക്കിടയാക്കുന്ന മുഖ്യകാരണമെന്ന് ഡയറക്ടർ ജനറൽ വ്യക്തമാക്കി. ഡ്രൈവിങ്ങിലെ പിഴവുകൾ അപകടത്തിലേക്ക് നയിക്കുന്നതിനാലാണ് കടുത്ത നിയമങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചത്.ട്രാഫിക് നിയമത്തിൽ മാറ്റങ്ങളില്ല
റോഡപകടങ്ങൾ പരമാവധി ഒഴിവാക്കുന്നതിന് സഹായകമായ തരത്തിൽ മുന്നറിയിപ്പ് ബോർഡുകൾ നിരത്തുകളിൽ സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ, പരമാവധി വേഗം സൂചിപ്പിക്കുന്ന ബോർഡുകളും റോഡുകളിൽ കാണാം. നിശ്ചിത വേഗതക്കപ്പുറം വാഹനങ്ങളോടിക്കാതിരിക്കാൻ ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണം. കർക്കശ നിയമങ്ങൾ നടപ്പാക്കിയ ശേഷം രാജ്യത്ത് വാഹനാപകടങ്ങളിൽ വലിയ കുറവുണ്ടായത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020 വരെയുള്ള കണക്കനുസരിച്ച് റോഡപകടങ്ങളിൽ പരിക്കേൽക്കുന്നതിലും മരണം സംഭവിക്കുന്നതിലും 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.