മാസങ്ങളായി ശമ്പളമില്ല; സ്വകാര്യ ആശുപത്രി ജീവനക്കാർ പ്രതിസന്ധിയിൽ
text_fieldsമനാമ: രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതുമൂലം ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ പ്രതിസന്ധിയിലായതായി പരാതി. ആശുപത്രിയുടെ പ്രവർത്തനങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കുക കൂടി ചെയ്തതോടെ ഭീതിയിലായ ജീവനക്കാർ തൊഴിൽ മന്ത്രാലയത്തിനും ഇന്ത്യൻ എംബസിക്കും പരാതി നൽകി.
ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ് എന്നിവയുൾപ്പെടെ 30 ഓളം സ്പെഷാലിറ്റികളിൽ സേവനങ്ങൾ നൽകുന്ന ആശുപത്രി, ആഗസ്റ്റ് അവസാനത്തോടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. ജൂൺ മുതൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല.
പെട്ടെന്ന് സേവനങ്ങൾ അവസാനിപ്പിച്ചതിനും ശമ്പളം നൽകാത്തതിനും ആശുപത്രി അധികൃതർ വ്യക്തമായ മറുപടി നൽകുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ഇനി എന്ത് എന്ന ആശങ്കയിലാണ് ജീവനക്കാർ. ഇവരിൽ ഭൂരിഭാഗവും നിത്യചെലവുകൾ പോലും വഹിക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ്.
50 സ്വദേശികൾ ഉൾപ്പെടെ 190 ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇതിലധികവും മലയാളികളാണ്. ശസ്ത്രക്രിയകളടക്കം ഇൻപേഷ്യന്റ് സേവനങ്ങളാണ് ആദ്യം നിർത്തിയത്. ഔട്ട്പേഷ്യന്റ് സേവനങ്ങളും പിന്നീട് നിർത്തി. ഓഫിസ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.