ഇൻഷുറൻസ് പോളിസിയിലെ നോമിനി
text_fields?ഇൻഷുറൻസ് പോളിസികൾ അസൈൻ ചെയ്യുന്നതും പോളിസിയിൽ നോമിനിയെ നിശ്ചയിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടോ? –ഒരു വായനക്കാരൻ
•ഇൻഷുറൻസ് പോളിസികളിൽ നോമിനിയായി രേഖപ്പെടുത്തുന്നവർക്ക് പോളിസി ഉടമയുടെ മരണശേഷം ഇൻഷുറൻസ് കമ്പനിയിൽനിന്ന് പണം സ്വീകരിക്കുകയെന്ന ചുമതലയാണ് ലഭിക്കുന്നത്. പോളിസി ഉടമയുടെ നിയമപരമായ അനന്തരാവകാശികൾ അല്ലാത്തവരെയും കുടുംബത്തിന് പുറത്തുള്ളവരെയും സുഹൃത്തുക്കളെയും സാധാരണ നിലയിൽ നോമിനിയായി ചേർക്കാൻ ഇൻഷുറൻസ് കമ്പനികൾ സമ്മതിക്കാറില്ല. മരണശേഷം തർക്കങ്ങൾ ഒഴിവാക്കാനാണ് ഇത്. സാധാരണ മാതാപിതാക്കൾ, ഭാര്യ, മക്കൾ എന്നിവരെയാണ് നോമിനിയായി വെക്കുന്നത്.
ഇൻഷുറൻസ് പോളിസി അസൈൻ ചെയ്യുകയെന്നു പറഞ്ഞാൽ പോളിസിയുടെ ആനുകൂല്യങ്ങൾ ഒരു വ്യക്തിക്കോ ഒന്നിലധികം പേർക്ക് കൂട്ടായോ നിയമപരമായി വാങ്ങിയെടുത്ത് പൂർണ അവകാശത്തോടെ ഉപയോഗിക്കാൻ അധികാരം നൽകുകയെന്നാണ്.
പോളിസി ഉടമ മരിക്കുേമ്പാഴോ പോളിസിയുടെ കാലാവധി കഴിയുേമ്പാഴോ പോളിസി അസൈൻ ചെയ്യുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ പണം ലഭിക്കും. എന്നാൽ, പോളിസി ഉടമയുടെ മരണശേഷം മാത്രമേ നോമിനിക്ക് പണം ലഭിക്കൂ. അതുകൊണ്ടാണ് ഏതെങ്കിലും ബാങ്ക് ലോൺ എടുക്കുേമ്പാൾ ബാങ്ക് ഇൻഷുറൻസ് എടുത്തിട്ട് അത് ബാങ്കിെൻറ പേരിൽ അസൈൻ ചെയ്ത് വാങ്ങുന്നത്. ലോൺ അടച്ച് തീരുന്നതിനുമുമ്പ് ലോൺ എടുത്ത വ്യക്തി മരിച്ചാൽ അടക്കാൻ ബാക്കിയുള്ള തുക ഇൻഷുറൻസ് കമ്പനിയിൽനിന്ന് ബാങ്കിന് ലഭിക്കും. ലോൺ എടുത്ത വ്യക്തിയുടെ കുടുംബത്തിന് ബാക്കി തുക തിരികെ അടക്കേണ്ടിവരില്ല.
അപകടമരണത്തിലെ നഷ്ടപരിഹാരം
?എെൻറ സ്നേഹിതൻ കഴിഞ്ഞ മാസം ഇവിടെ കാർ അപകടത്തിൽ മരിച്ചു. കാറിെൻറ ഇൻഷുറൻസ് കമ്പനിയിൽനിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുമോ? –ഒരു വായനക്കാരൻ
ഇൻഷുറൻസ് കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ആദ്യം രണ്ട് കാര്യങ്ങൾക്ക് തീരുമാനമാകണം. ഒന്ന്, മരിച്ച വ്യക്തിയുടെ അനന്തരാവകാശികൾ ആരൊക്കെയെന്ന് അറിയണം. ഇതിെൻറ രേഖ സാധാരണ നാട്ടിൽനിന്നാണ് ലഭിക്കുക. ഇതിന് കുറഞ്ഞത് 3-6 മാസം വരെ എടുക്കും. അനന്തരാവകാശികൾ ആരൊക്കെയെന്ന് തെളിയിക്കുന്ന രേഖ ഇന്ത്യയിൽ ബഹ്റൈൻ എംബസി അറ്റസ്റ്റ് ചെയ്യണം. അല്ലെങ്കിൽ അത് ഇന്ത്യയിൽനിന്ന് അപ്പോസിൽ ചെയ്ത് ഇവിടെ കൊണ്ടുവരണം. അതിൽ പറഞ്ഞിരിക്കുന്ന അനന്തരാവകാശികൾ എല്ലാവരും ചേർന്ന് അല്ലെങ്കിൽ വേറെ വേറെ ഇവിടെ ഒരാൾക്ക് പവർ ഒാഫ് അറ്റോണി നൽകണം. ഇൗ രേഖയും ഇന്ത്യയിൽനിന്ന് അറ്റസ്റ്റ് ചെയ്യുകയോ അപ്പോസിൽ ചെയ്യുകയോ വേണം.
രണ്ട്, ഇവിടെ ക്രിമിനൽ കോടതിയുടെ വിധി ലഭിക്കണം. ട്രാഫിക് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കോടതി നൽകുന്നതാണ് വിധി. ആ വിധിയിൽ ഡ്രൈവർ കുറ്റക്കാരനാണെന്ന് വിധിയുണ്ടെങ്കിൽ മാത്രമേ ഇൻഷുറൻസ് കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. നഷ്ടപരിഹാരത്തിനുള്ള പരാതി മൂന്നു വർഷത്തിനകം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.