നൂഫ് അബ്ദുൽറഹ്മാൻ ജംഷീർ എൽ.എം.ആർ.എ സി.ഇ.ഒ
text_fieldsമനാമ: വിവിധ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും പുതിയ നിയമനം നടത്തി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിട്ടു. നൂഫ് അബ്ദുൽറഹ്മാൻ ജംഷീർ ആണ് പുതിയ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ. എൽ.എം.ആർ.എ സി.ഇ.ഒ ആയിരുന്ന ജമാൽ അബ്ദുൽ അസീസ് അബ്ദുൽഗഫാർ അൽ അലാവിയെ ടെൻഡർ ബോർഡ് സെക്രട്ടറി ജനറലായി നിയമിച്ചു.
ബഹ്റൈൻ സാംസ്കാരിക, പൈതൃക അതോറിറ്റി അധ്യക്ഷ സ്ഥാനത്തും മാറ്റമുണ്ടായി. ശൈഖ് ഖലീഫ ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് പുതിയ പ്രസിഡന്‍റ്. ശൈഖ മായി ബിൻത് മുഹമ്മദ് ആൽ ഖലീഫക്ക് പകരമായാണ് നിയമനം. ഫിനാൻസ്, നാഷനൽ ഇക്കണോമി മന്ത്രാലയത്തിലെ നാഷനൽ ഇക്കണോമി അണ്ടർ സെക്രട്ടറിയായി ഒസാമ സലേഹ് ഹാഷിം അൽ അലാവിയെ നിയമിച്ചു.
പൊതുമരാമത്ത് വകുപ്പിൽ അണ്ടർ സെക്രട്ടറിയായി ശൈഖ് മിശാൽ ബിൻ മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫയെയും വിദേശകാര്യ മന്ത്രാലയത്തിൽ കോൺസുലാർ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് അണ്ടർ സെക്രട്ടറിയായി ഡോ. മുഹമ്മദ് അലി ബഹ്സാദിനെയും നിയമിച്ചു. നഗരാസൂത്രണ വികസന അതോറിറ്റി (യു.പി.ഡി.എ) ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി അഹ്മദ് അബ്ദുൽഅസീസ് ഇസ്മായിൽ അൽ ഖയ്യാത് നിയമിതനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.