നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂളിൽ ദേശീയ ദിനം ആഘോഷിച്ചു
text_fieldsമനാമ: നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂളിൽ ബഹ്റൈൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു. മുഹറഖ് ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ജാസിം ബിൻ മുഹമ്മദ് അൽ ഘട്ടം മുഖ്യാതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ അലി ഹസൻ സന്നിഹിതനായിരുന്നു.
ബോർഡ് അംഗങ്ങൾ, പാരന്റസ് കൗൺസിൽ അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും നേട്ടങ്ങളും പങ്കിടാനായി ചടങ്ങിൽ എത്തിയിരുന്നു.
ബഹ്റൈനിലെ സമ്പന്നമായ സാംസ്കാരികത്തനിമയുടെ പ്രതിഫലനമായി വിവിധ പരിപാടികൾ നടന്നു. സ്കൗട്ടുകളുടെ പരേഡ്, പരമ്പരാഗത നൃത്തം, ഗ്രാൻഡ് ഫിഷർമാൻ പെർഫോമൻസ് ഡാൻസ്, അറബിക്, ഇംഗ്ലീഷ് കവിതാ പാരായണം എന്നിവയും നടന്നു. മാതാപിതാക്കളും കൗൺസിൽ അംഗങ്ങളും ബഹ്റൈനിലെ സവിശേഷമായ ഒരുമയുടെ മനോഭാവം ആഘോഷിച്ചുകൊണ്ട് ആഘോഷങ്ങളിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.