സൗജന്യ സേവനവുമായി നോർക്ക ആംബുലൻസ് സർവിസ്
text_fieldsമനാമ: ചികിത്സക്കും മൃതദേഹങ്ങൾ എത്തിക്കുന്നതിനുമായി നോർക്ക റൂട്ട്സ് പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗജന്യ ആംബുലൻസ് സൗകര്യം ബഹ്റൈൻ കേരളീയസമാജം നോർക്ക ചാരിറ്റി ഹെൽപ് ഡെസ്ക് വഴി നൂറിൽപരം ആളുകൾക്ക് പ്രയോജനപ്പെട്ടുവെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
2018ൽ നോർക്ക ഇത്തരം ഒരു പദ്ധതി ഔദ്യോഗികമായ പ്രഖ്യാപിക്കും മുമ്പ് തന്നെ ബഹ്റൈനിൽനിന്നും നോർക്ക സൗജന്യ ആംബുലൻസ് സർവീസ് ഉപയോഗപ്പെടുത്തി തുടങ്ങിയിരുന്നു. ഇപ്പോൾ നൂറിൽപരം ആളുകൾക്ക് കൈത്താങ്ങാകാൻ ഇൗ സംവിധാനത്തിന് കഴിഞ്ഞു. കഴിഞ്ഞയാഴ്ച റിഫയിലെ ഗാരേജിൽ വിഷവാതകം ശ്വാസിച്ച് മരണമടഞ്ഞ ജിൽസുവിെൻറയും രജീബിെൻറയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ ആംബുലൻസ് സൗകര്യം ഒരുക്കുക വഴി 102ാമത്തെ സൗജന്യ സേവനം പൂർത്തിയാക്കുകയാണ്. കോവിഡ് മഹാമാരി സമയത്തും വളരെ കൃത്യതയോടെ സർവിസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞതിൽ നോർക്കയോടുള്ള നന്ദിയും സമാജം എക്സിക്യൂട്ടിവ് കമ്മിറ്റി രേഖപ്പെടുത്തി. കേരള സർക്കാറിെൻറ നോർക്ക റൂട്ട്സ് ഔദ്യോഗിക ഹെൽപ് ഡെസ്ക് കേരളത്തിന് പുറത്ത് ബഹ്റൈൻ കേരളസമാജത്തിൽ മാത്രമാണുള്ളത്.
കേരളത്തിലെ എല്ലാ എയർപോർട്ടുകളിൽനിന്നും സ്വന്തം വീട്ടിലേക്കോ ഹോസ്പിറ്റലിലേക്കോ തികച്ചും സൗജന്യമായി ആംബുലൻസ് സൗകര്യം നൽകുന്നു എന്നതിനുപുറമെ മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കാൻ ഫ്രീസർ ബോക്സും ആവശ്യാനുസരണം നോർക്ക സൗജന്യമായി നൽകുന്നുണ്ട്. ഇൗ സേവനത്തിനായി സമാജം വൈസ് പ്രസിഡൻറ് ദേവദാസ് കുന്നത്ത് (39449287), ചാരിറ്റി - നോർക്ക ജനറൽ കൺവീനർ, കെ.ടി സലിം (33750999), ആംബുലൻസ് സർവിസ് ചുമതലയുള്ള സാനി പോൾ (39855197) എന്നിവരെ ബന്ധപ്പെടാം.പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ലോക കേരളസഭ അംഗം സി.വി. നാരായണൻ, മറ്റ് സാമൂഹിക പ്രവർത്തകർ എന്നിവരും ഇതുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.