വിവിധ ഗവർണറേറ്റുകളിൽ എൻ.പി.ആർ പരിശോധന
text_fieldsമനാമ: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നാഷനാലിറ്റി, പാസ്പോർട്ട് ആന്റ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി എൽ.എം.ആർ.എയുമായി സഹകരിച്ച് പരിശോധന നടത്തി. വിദേശ തൊഴിലാളികൾ രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് പരിശോധനകളുടെ ലക്ഷ്യം. നിയമം ലംഘിച്ച ഏതാനും പേർ പിടിയിലായിട്ടുണ്ട്. നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിനും എല്ലാവരുടെയും നിയമപരമായ താമസം ഉറപ്പാക്കുന്നതിനും പരിശോധന ഏറെ ഗുണകരമാണെന്ന് അതോറിറ്റി വിലയിരുത്തി. സർക്കാർ നടത്തുന്ന ഇത്തരം ശ്രമങ്ങൾക്ക് സിവിൽ സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും അതിനാൽ നിയമ ലംഘനം ശ്രദ്ധയിൽപെട്ടാൽ 17077077 എന്ന നമ്പരിൽ വിളിച്ചോ info@npr.gov.bh എന്ന ഇ-മെയിൽ വഴിയോ അറിയിക്കാമെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.