ഒ.െഎ.സി.സി ഇന്ത്യൻ നാഷനൽ കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു
text_fieldsമനാമ: ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു. നൂറ്റാണ്ടുകളായി വിദേശാധിപത്യത്തിൽ കഴിഞ്ഞിരുന്ന ജനതയെ സ്വാതന്ത്ര്യത്തിെൻറ പുതിയ ലോകത്തേക്ക് നയിക്കാൻ കോൺഗ്രസിന് കഴിെഞ്ഞന്ന് യോഗം അഭിപ്രായപ്പെട്ടു . ആദ്യ കാലഘട്ടത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്താനും അതിന് പരിഹാരം കാണാനും ശ്രമിച്ചു.
ബ്രിട്ടീഷ് അധികാരികളുടെ ഇന്ത്യയെ കൊള്ളയടിക്കുക എന്ന നിലപാടുകളിൽനിന്ന് രാജ്യത്തെ രക്ഷിക്കുക, രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യം ലഭ്യമാക്കുക എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ടുപോയതിെൻറ പ്രതിഫലനം ആണ് ഇന്ന് രാജ്യം അനുഭവിക്കുന്ന സ്വാതന്ത്ര്യം. ബ്രിട്ടീഷുകാരിൽ നിന്ന് ലഭിച്ച സ്വാതന്ത്ര്യം നിലനിർത്താൻ ഏറെ ത്യാഗം സഹിക്കേണ്ടിവന്ന പ്രസ്ഥാനമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ്.
ഇന്ന് രാജ്യം ഭരിക്കുന്ന ആളുകൾ കർഷകരെ തകർക്കാൻ ശ്രമിക്കുന്ന കാഴ്ചയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ വൈസ് പ്രസിഡൻറ് ലത്തീഫ് ആയംചേരി അധ്യക്ഷതവഹിച്ചു.
ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, യൂത്ത് വിങ് പ്രസിഡൻറ് ഇബ്രാഹിം അദ്ഹം, ജില്ലാ നേതാക്കളായ ജസ്റ്റിൻ ജേക്കബ്, ജലീൽ മുല്ലപ്പള്ളി, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.