പ്രിയങ്ക പ്രിൻസിെൻറ മൃതദേഹം നാട്ടിലെത്തിച്ചു; റീപോസ്റ്റ് മോർട്ടം ചെയ്യണമെന്ന് രക്ഷിതാക്കൾ
text_fieldsമനാമ: ബഹ്റൈനിൽ ജീവനൊടുക്കിയ മലയാളി നഴ്സായ ചെങ്ങന്നൂർ സ്വദേശിനി പ്രിയങ്ക പ്രിൻസിനെ കഴിഞ്ഞ ദിവസം നാട്ടിലേ ക്ക് കൊണ്ടുപോയി.
എന്നാൽ മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി പ്രിയങ്കയുടെ രക്ഷിതാക്കൾ വനിതാകമ്മീഷൻ, മനുഷ്യാ വകാശ കമ്മീഷൻ എന്നിവരെ സമീപിച്ചതോടെ ഇന്നലെ നടക്കേണ്ടിയിരുന്ന സംസ്ക്കാര ചടങ്ങ് മാറ്റിവെച്ചു. ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ റീ പോസ്റ്റ്മാർട്ടം നടത്തണമെന്ന് വനിതാകമ്മീഷൻ നിർദേശം ചെങ്ങന്നൂർ പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രിയങ്കപ്രിൻസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടപടിക്രമങ്ങൾക്കുശേഷം ഭർത്താവ് പ്രിൻസും പ്രിയങ്കയുടെ ബഹ്റൈനിലുള്ള പിതാവും കൂടിച്ചേർന്നാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. ബഹ്റൈനിലെ ഒരു ആശുപത്രിയിൽ നഴ്സായിരുന്നു പ്രിയങ്ക. ഇവർ ഒരുമാസം മുമ്പ് നാട്ടിൽ പോകുകയും നാലുവയസുള്ള മകൻ ആരോൺ പ്രിൻസിനെ നാട്ടിലാക്കി തിരിച്ചുവരികയുമായിരുന്നു. ഇന്ന് റീ പോസ്റ്റ്മോർട്ടം നടക്കുമെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.