Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആശുപത്രിയിൽ അത്യാസന്ന...

ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിഞ്ഞ തിരുവനന്തപുരം സ്വദേശി നിര്യാതനായി

text_fields
bookmark_border
ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിഞ്ഞ  തിരുവനന്തപുരം സ്വദേശി നിര്യാതനായി
cancel
camera_alt?????????????

മനാമ: രക്തസമ്മർദം കൂടി ജോലി സ്ഥലത്ത്​ ബോധരഹിതനായി വീണതിനെത്തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ത ിരുവനന്തപുരം സ്വദേശിയായ പ്രവാസി നിര്യാതനായി. തിരുവനന്തപുരം പനവൂർ പൂവക്കാട്​ രാജി വിലാസത്തിൽ ജയേന്ദ്രകുമാർ (54)ആണ്​ ഇന്നലെ പുലർച്ചെ 4.30 ന്​ മരിച്ചത്​. സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

തലച്ചോറിലെ ഞരമ്പ്​ പൊട്ടിയതിനെ തുടർന്ന്​ തലച്ചോറിലെ പ്രവർത്തനങ്ങൾ ദിവസങ്ങൾക്ക്​ മു​െമ്പ നിലച്ചിരുന്നു. കഴിഞ്ഞ ഏഴ്​ വർഷത്തോളമായി ബഹ്​റൈനില​ുള്ള ഇദ്ദേഹം ഒരുമാസത്തോളം മുമ്പ്​ നാട്ടിൽ പോയി മകളുടെ വിവാഹം നടത്തിയശേഷം മടങ്ങി വന്നതായിരുന്നു. ഭാര്യ രാജി. മക്കൾ അമൃത, അപർണ്ണ, സുമേഷ്​, രാജീവ്​. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ​നടപടി ക്രമങ്ങൾ ആരംഭിച്ചതായി ബന്​ധുവായ ബൈജു ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. പ്ലംബറായി ജോലി ചെയ്​തുവരികയായിരുന്നു ജയേന്ദ്രകുമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf news
News Summary - obit-bahrain-gulf news
Next Story