ഹോട്ടൽ റൂമിന് ഒക്യുപെൻസി സർവിസ് ഫീ: ആറു മാസത്തേക്ക് മാറ്റിവെക്കണമെന്ന നിർദേശം തള്ളി
text_fieldsമനാമ: ഹോട്ടൽ മുറിയെടുക്കുന്നവരിൽനിന്ന് മൂന്ന് ദീനാർ ഒക്യുപെൻസി സർവിസ് ഫീ ഈടാകുന്നത് ആറു മാസത്തേക്ക് മാറ്റിവെക്കണമെന്ന അടിയന്തര നിർദേശം ഭൂരിപക്ഷം എം.പിമാരും തള്ളി.
വിനോദസഞ്ചാരികളെയും ബഹ്റൈനികളെയും താമസക്കാരെയും വേനൽക്കാലത്ത് ഹോട്ടലുകൾ ബുക്കുചെയ്യുന്നതിൽനിന്ന് വർധിച്ച ഫീസ് പിന്തിരിപ്പിക്കുമെന്ന് ചില എം.പിമാർ പറഞ്ഞു. എന്നാൽ ആഡംബരത്തിന് പണം നൽകാൻ ആളുകൾക്ക് കഴിയുമെങ്കിൽ, ഒക്യുപെൻസി സർവിസ് ഫീ നൽകുന്നതിൽ പ്രശ്നമുണ്ടാകില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. മേയ് ഒന്നു മുതലാണ് പുതിയ ഫീസ് നിലവിൽവന്നത്.
ഫെബ്രുവരിയിലെ ഔദ്യോഗിക ഗസറ്റിൽ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫിയാണ് ഫീസ് പ്രഖ്യാപിച്ചത്. ഹോട്ടൽ താമസത്തിന് പ്രതിദിനമാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. 2023-2024 ദേശീയ ബജറ്റിൽ പൗരന്മാർക്ക് പുതിയ ആനുകൂല്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനാവശ്യമായ തുക കണ്ടെത്താനാണ് പുതിയ ഫീസ്. എയർപോർട്ട് ഫീസ് വർധനയും ഇതിന്റെ ഭാഗമായി നടപ്പാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.