ഇസ്രായേല്‍-ബഹ്റൈന്‍ നയതന്ത്ര ബന്ധത്തിന് ഒൗദ്യോഗിക തുടക്കം
text_fieldsമനാമ: ഇസ്രായേല്‍, ബഹ്റൈന്‍ നയതന്ത്ര ബന്ധത്തിന് ഒൗദ്യോഗിക തുടക്കമായി. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം ആരംഭിക്കാൻ തീരുമാനിച്ചതിന് പിന്നാലെ തുടർചർച്ചകൾക്കായി ഇസ്രായേൽ, അമേരിക്കൻ പ്രതിനിധി സംഘം ബഹ്റൈനിൽ എത്തി. യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മനൂച്ചിന്‍, ഇസ്രായേൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മാഇര്‍ ബിന്‍ ഷബാത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം എത്തിയത്.
സെപ്റ്റംബർ 15ന് വാഷിങ്ടണിലാണ് ബഹ്റൈനും ഇസ്രായേലും സമാധാന പ്രഖ്യാപനത്തിൽ ഒപ്പിട്ടത്. ഇതിെൻറ അടിസ്ഥാനത്തില്‍ ഞായറാഴ്ച ബഹ്റൈനിൽ എത്തിയ പ്രതിനിധി സംഘം കരാറുകളില്‍ ഒപ്പുവെച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായതായി ഇസ്രായേല്‍ ഒൗദ്യോഗിക പ്രതിനിധി മാധ്യമങ്ങളോട് വെളിപ്പെടുത്തി. പൂര്‍ണാര്‍ഥത്തിലുള്ള നയതന്ത്ര ബന്ധമാണ് നിലവില്‍ വന്നിട്ടുള്ളത്. ഇരുരാജ്യങ്ങളിലും എംബസികള്‍ തുറക്കാനും ധാരണയായി. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയെ ചെറുക്കാന്‍ ബഹ്റൈനും ഇസ്രായേലും തമ്മിലുള്ള കരാര്‍ പ്രകാരം സാധ്യമാകുമെന്ന പ്രതീക്ഷയും രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കുണ്ട്. പുനരുപയോഗ ഊര്‍ജ്ജം, ഭക്ഷ്യ സുരക്ഷ, സാങ്കേതിക വിദ്യ, ബാങ്കിങ് എന്നീ മേഖലകളില്‍ സഹകരണം സാധ്യമാകുമെന്നും കരുതുന്നു.
ഇസ്രായേൽ സംഘത്തിെൻറ ബഹ്റൈൻ സന്ദർശനം ചരിത്രം കുറിക്കുന്നതാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ലിയോർ ഹയ്യാത്ത് ബഹ്റൈൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഇസ്രായേലിൽനിന്ന് നേരിട്ടുള്ള ആദ്യ യാത്രവിമാനമാണ് ഞായറാഴ്ച ബഹ്റൈനിൽ എത്തിയത്. വർഷങ്ങളായി കാത്തിരുന്ന ചരിത്ര ദിവസമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ ചാര സംഘടനായ മൊസാദ് തലവെൻറ നേതൃത്വത്തില്‍ ബഹ്റൈന്‍, ഇസ്രായേല്‍ സുരക്ഷാ തലവന്മാര്‍ തമ്മില്‍ നേരത്തെ കൂടിക്കാഴ്ച നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.