വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു
text_fieldsമനാമ: ലോക മലയാളി കൗൺസിൽ ഭാരവാഹികൾ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യൻ സ്ഥാനപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈൻ പ്രോവിൻസ് ചെയർമാൻ കെ.ജി. ദേവരാജ്, പ്രസിഡന്റ് എബ്രഹാം സാമുവൽ, ജനറൽ സെക്രട്ടറി അമൽദേവ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ എന്നിവർ പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ നടത്തുന്ന സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിനിധികൾ വിശദീകരിച്ചു.
2022ൽ നടന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിന്റെ വിശദാംശങ്ങൾ പങ്കിട്ടു. അതിനായി ഇന്ത്യൻ എംബസി നൽകിയ എല്ലാവിധ സഹകരണങ്ങൾക്കുമുള്ള നന്ദിയും പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.