ഡോ. മൻമോഹൻ സിങ് രാജ്യതാൽപര്യം മാത്രം നോക്കി പ്രവർത്തിച്ച നേതാവ് -ഒ.ഐ.സി.സി
text_fieldsമനാമ: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് രാജ്യതാൽപര്യം മാത്രം നോക്കി പ്രവർത്തിച്ച നേതാവായിരുന്നെന്ന് ബഹ്റൈൻ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തിയ അനുശോചന യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ വ്യക്തിപരമായി തനിക്കുണ്ടാകുന്ന പ്രാധാന്യമോ താൻ പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് ഉണ്ടാകുന്ന നേട്ടങ്ങളോ ഒന്നും നോക്കാതെ പൂർണമായും രാജ്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും താൽപര്യം മാത്രം സംരക്ഷിക്കാൻ വേണ്ടി നിലകൊണ്ട നേതാവായിരുന്നു ഡോ. മൻമോഹൻ സിങ്.
1991ൽ രാജ്യത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയായി ചുമതല ഏൽക്കുമ്പോൾ രാജ്യത്തിന്റെ കരുതൽ സ്വർണം അടക്കം എല്ലാം വിദേശരാജ്യങ്ങളിൽ പണയം വെച്ച് രാജ്യഭരണം നടന്നുവന്ന കാലഘട്ടത്തിൽ നിന്നാണ് ലോകരാജ്യങ്ങളുടെ നെറുകയിലേക്ക് ഇന്ത്യയെ ഡോ. മൻമോഹൻ സിങ് നയിച്ചുകൊണ്ട് പോയത്. 2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ വേളയിൽ ലോകരാഷ്ട്രങ്ങൾക്ക് സ്വപ്നം കാണുവാൻ പറ്റാത്ത പല പദ്ധതികളും പ്രഖ്യാപിക്കുവാനും അത് നടപ്പിലാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അനുശോചന യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷതവഹിച്ചു. യോഗത്തിൽ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബി, കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ, ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, എൻ.എസ്.എസ് പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ബിജു ജോർജ്, ഐ.സി.ആർ.എഫ് അംഗം ചെമ്പൻ ജലാൽ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, കെ.സി.എ മുൻ പ്രസിഡന്റ് സേവി മാത്തുണ്ണി, ബഹ്റൈൻ മാർത്തോമ ചർച്ച് പ്രതിനിധി ചാൾസ്, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രതിനിധി അനീസ് വി.കെ, സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സലാം മമ്പാട്ടുമൂല, കരിയർ ഗൈഡൻസ് ഫോറം പ്രതിനിധി കമാൽ മൊഹിയുദ്ദീൻ, ജി.എസ്.എസ് കൾച്ചറൽ വിങ് സെക്രട്ടറി ബിനുമോൻ, പ്രിയദർശിനി പബ്ലിക്കേഷൻ കോഓഡിനേറ്റർ സൈദ് എം.എസ്, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, പ്രദീപ് മേപ്പയൂർ, ജേക്കബ് തേക്ക്തോട്, ജീസൺ ജോർജ്, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നംകുളത്ത്, ഒ.ഐ.സി.സി വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് മാരായ ജവാദ് വക്കം, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, ഗിരീഷ് കാളിയത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഒ.ഐ.സി.സി നേതാക്കളായ രഞ്ചൻ കച്ചേരി, രജിത് മൊട്ടപ്പാറ, നെൽസൺ വർഗീസ്, വിനോദ് ദാനിയേൽ, ജോയ് ചുനക്കര, ജോണി താമരശേരി, സന്തോഷ് കെ. നായർ, അലക്സ് മഠത്തിൽ, മോഹൻ കുമാർ നൂറനാട്, റംഷാദ് അയിലക്കാട്, ജലീൽ മുല്ലപ്പള്ളി, സൽമാനുൽ ഫാരിസ്, സിജു പുന്നവേലി, ചന്ദ്രൻ വളയം, മുനീർ യൂ വി, ഷാജി പൊഴിയൂർ, ബൈജു ചെന്നിത്തല, ഷിബു ബഷീർ, വില്യം ജോൺ, രഞ്ജിത്ത് പടിക്കൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.