ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsമനാമ: കെ.പി.സി.സിയുടെ നിർദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒ.ഐ.സി.സി ഓഫിസിൽ നടന്ന ആലപ്പുഴ ജില്ല ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ജില്ല പ്രസിഡന്റായി മോഹൻ കുമാർ നൂറനാട്, ജില്ല ജനറൽ സെക്രട്ടറിയായി ബൈജു മത്തായി ചെന്നിത്തല, ട്രഷററായി തോമസ് ബേബി, ആലപ്പുഴയിൽ നിന്നുള്ള ദേശീയ സമിതി അംഗം ജോയ് ചുനക്കരയും തിരഞ്ഞെടുക്കപ്പെട്ടു.
എക്സ് ഒഫീഷ്യോ ജി. ശങ്കര പിള്ള, വൈസ് പ്രസിഡന്റുമാരായി ആർ. ഉണ്ണികൃഷ്ണപിള്ള, രാധാകൃഷ്ണൻ നായർ, ജിബി കളീക്കൽ എന്നിവരും സെക്രട്ടറിമാരായി അനു ബി. കുറുപ്പ്, ഉണ്ണികൃഷ്ണൻ എസ്, റാഫി ശ്രീനിവാസൻ എന്നിവരെയും കൾചറൽ വിഭാഗം സെക്രട്ടറിയായി സിജോ സാം, സ്പോർട്സ് വിഭാഗം സെക്രട്ടറിയായി ബിനോ ബാലകൃഷ്ണൻ, ചാരിറ്റി സെക്രട്ടറിയായി തോമസ് ഫിലിപ്, അസിസ്റ്റന്റ് ട്രഷററായി ദീപക് പ്രഭാകർ എന്നിവരെയും ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി വിഷ്ണു വി, ലിജോ കെ. അലക്സ്, സന്തോഷ് ബാബു എന്നിവരെയും തിരഞ്ഞെടുത്തതായി ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.