ഒ.ഐ.സി.സി ആലപ്പുഴ കുടുംബസംഗമം
text_fieldsഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമത്തിൽനിന്ന്
മനാമ: പുതുതായി തെരഞ്ഞെടുത്ത ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ കലവറ റസ്റ്റാറന്റ് പാർട്ടി ഹാളിൽ കുടുംബസംഗമം നടത്തി. വിവിധ കലാപരിപാടികളോടുകൂടി ആരംഭിച്ച കുടുംബസംഗമത്തിൽ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസും നടന്നു. ഒ.ഐ.സി.സി ആലപ്പുഴ ജില്ല പ്രസിഡന്റ് മോഹൻ കുമാർ നൂറനാട് അധ്യക്ഷത വഹിച്ച സംഗമം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികളായ ദിലീഷ് കുമാർ, വിനയചന്ദ്രൻ നായർ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, പ്രദീപ് മേപ്പയൂർ, ദേശീയ ചാരിറ്റി വിഭാഗം സെക്രട്ടറി ജോയ് ചുനക്കര, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ജിബി കളീക്കൽ, ഉണ്ണികൃഷ്ണപിള്ള, പ്രോഗ്രാം ജോയന്റ് കൺവീനർ സന്തോഷ് ബാബു, കോഓഡിനേറ്റർ തോമസ് ഫിലിപ്പ്, രാകേഷ് രാജപ്പൻ എന്നിവർ ആശംസപ്രസംഗം നടത്തി.
ഡോ. ലക്ഷ്മി ഗോവിന്ദ്, ശ്രീലയ, വൈഷ്ണവി രമേശ്, മാസ്റ്റർ, സാന്ദ്ര വർഗീസ് ജോർജ്, അരുൺരാജ് എന്നിവർ വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. ഒ.ഐ.സി.സി ആലപ്പുഴ ജില്ല ഭാരവാഹികളായ രാധാകൃഷ്ണൻ മാന്നാർ, ബിവിൻ വർഗീസ്, ദീപക് പ്രഭാകർ, ഉണ്ണികൃഷ്ണൻ, അനി തോമസ്, ജോസ്, ബിനു എം. ഈപ്പൻ എന്നിവർ നേതൃത്വം നൽകി. ദീപ്തി ദാനിയേൽ, രാജേഷ് പെരുംകുഴി എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. ഒ.ഐ.സി.സി ദേശീയ നേതാക്കളായ ചെമ്പൻ ജലാൽ, ഷമീം നടുവണ്ണൂർ, സുനിൽ ചെറിയാൻ, സൈദ് മുഹമ്മദ്, ജവാദ് വക്കം, ഗിരീഷ് കാളിയത്ത്, ജേക്കബ് തേക്ക്തോട്, നിസാർ കുന്നംകുളത്തിൽ, മിനി റോയ്, സന്തോഷ് നായർ, ജോജി കൊട്ടിയം, അലക്സ് മഠത്തിൽ, സിജു പുന്നവേലി, പി.ടി. ജോസഫ്, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ജാലിസ്, രഞ്ജൻ കേച്ചേരി, നെൽസൺ വർഗീസ്, രജിത് മൊട്ടപ്പാറ, ജോണി ജോസഫ് എന്നിവരുടെ സാന്നിധ്യം പ്രോഗ്രാമിന് മികവേകി. ജില്ല ജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.