ജനാധിപത്യ വ്യവസ്ഥ അനുസരിച്ചുള്ള ചർച്ചകൾ നടക്കുന്നില്ല -അടൂർ പ്രകാശ് എം.പി
text_fieldsമനാമ: ഇന്ത്യയിലും കേരളത്തിലും ജനാധിപത്യ വ്യവസ്ഥ അനുസരിച്ചുള്ള ചർച്ചകൾ നടക്കുന്നില്ലെന്ന് അടൂർ പ്രകാശ് എം.പി അഭിപ്രായപെട്ടു. ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിക്കും മതത്തിനും പ്രദേശത്തിനും അതീതമായി പ്രവർത്തകർ ചേരുമ്പോഴും പരസ്പരം ആശയവിനിമയം നടത്തുമ്പോഴും നാടിന് എത്രമാത്രം ഗുണമുണ്ടാകും എന്നാണ് ഓരോ പ്രവാസിയും നോക്കിക്കാണുന്നത്. ഗൾഫിൽനിന്നുള്ള പണം വന്നില്ല എങ്കിൽ നമ്മുടെ സംസ്ഥാനത്തിന്റെ അവസ്ഥ വളരെ മോശമായിരിക്കും. വികസന കാഴ്ചപ്പാടിൽ ജനങ്ങളുടെ ഹിതമനുസരിച്ച് മുന്നോട്ടുപോകാൻ സാധിക്കണം. അല്ലാതെ കെ-റെയിൽ പോലെ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പദ്ധതികൾക്കല്ല പ്രാധാന്യം കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ദേശീയ വൈസ് പ്രസിഡന്റ് രവി കണ്ണൂർ, ദേശീയ സെക്രട്ടറി ജവാദ് വക്കം എന്നിവർ സംസാരിച്ചു. ചെമ്പൻ ജലാൽ, നസിം തൊടിയൂർ, ജി. ശങ്കരപിള്ള, ഷാജി പൊഴിയൂർ, അഡ്വ. ഷാജി സാമുവൽ, നിസാർ കുന്നംകുളത്തിങ്കൽ, ജേക്കബ് തേക്ക് തോട്, സുനിൽ ചെറിയാൻ, ഉണ്ണികൃഷ്ണപിള്ള, മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, സുനിൽ ജോൺ, റംഷാദ് അയിലക്കാട്, സുനിത നിസാർ, രജിത വിപിൻ, ഗിരീഷ് കാളിയത്ത്, അനിൽ കുമാർ, ജെയിംസ് കോഴഞ്ചേരി, രജിത് മൊട്ടപ്പാറ, അലക്സ് മഠത്തിൽ, ഷിബു ബഷീർ, റെജി ചെറിയാൻ, രാജീവ്, അജി പി. ജോയ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.