രാഹുൽഗാന്ധി; സുപ്രീം കോടതി വിധി ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നത് -ഒ.ഐ.സി.സി
text_fieldsമനാമ: രാഹുൽഗാന്ധി യെ അയോഗ്യനാക്കുവാൻ വേണ്ടി രാജ്യത്തെ സംഘപരിവാർ സംഘടനകൾ നടത്തിയ ഹീനമായ രാഷ്ട്രീയ കളികളുടെ ഭാഗമായുണ്ടായ സൂറത്ത് കോടതി വിധിക്ക് സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണെന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.
നീതി - ന്യായ വ്യവസ്ഥ നിലനിൽക്കുന്ന ഒരു രാജ്യത്ത് കക്ഷികളുടെ രാഷ്ട്രീയം നോക്കി വിധി പറയുന്നത് ഭൂഷണമല്ല. രാജ്യത്തെ കോടി കണക്കിന് രൂപയുടെ സ്വത്തുക്കൾ ഭരണഘടന സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്ന ആളുകളുടെ സഹായത്തോടെ കട്ട് മുടിക്കുന്നത് പൊതു ജനത്തോട് വിളിച്ചു പറയുന്നത് ഏറ്റവും വലിയ കുറ്റമായി കാണുന്നത് രാജ്യത്തിന്റെ അപചയം ആണ്. ഭാരത് ജോഡോ യാത്രയിൽ ഇന്ത്യയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയോട് ചേർന്ന് നിൽക്കുന്നു എന്ന് മനസ്സിലായ സംഘപരിവാർ സംഘടനകൾ എങ്ങനെയും രാഹുൽഗാന്ധിയെ ഇല്ലായ്മ ചെയ്യാൻ ആണ് ശ്രമിക്കുന്നത്.
ഒൻപത് മാസത്തിനുള്ളിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷികളുടെ നേതാവിനെ തന്നെ അയോഗ്യനാക്കിയാൽ വീണ്ടും അധികാരത്തിൽ വരാം എന്നാണ് സ്വപ്നം കാണുന്നത്. അടുത്ത തെരഞ്ഞെടുപ്പിന് മുൻപായി രാജ്യത്തെ ജനങ്ങളെ വർഗീയമായി വിഭവിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് വിജയം നേടാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ജനം ഇതിന് ശക്തമായ തിരിച്ചടി നൽകും. രാജ്യത്ത് നീതി ന്യായ വ്യവസ്ഥനിലനിൽക്കുന്നിടത്തോളം കാലം കോൺഗ്രസ്സിന് ആരെയും ഭയപ്പെടേണ്ട കാര്യം ഇല്ലെന്നും ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.