ഒ.െഎ.സി.സി യൂത്ത്വിങ് ഫാഷിസ്റ്റ് വിരുദ്ധ സംഗമം നടത്തി: ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ ജനാധിപത്യ ശക്തികൾ ഒന്നിക്കണം –ഷാഫി പറമ്പിൽ
text_fieldsമനാമ: ഒ.െഎ.സി.സി യൂത്ത് വിങ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഗാന്ധി മുതൽ ഗൗരി വരെ’ എന്ന പേരിൽ ഫാഷിസ്റ്റ് വിരുദ്ധ സംഗമം നടത്തി.ഉമ്മുൽഹസം ബാങ്കോക് റെസ്റ്റോറൻറ് ഹാളിൽ നടന്ന പരിപാടിയിൽ യൂത്ത് വിങ് പ്രസിഡൻറ് ഇബ്രാഹിം അദ്ഹം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മഹേഷ് സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടുന്ന പാരമ്പര്യമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളതെന്നും ഭരണകൂടത്തെ വിമർശിക്കുന്നവരെ കൊന്നൊടുക്കുന്ന ബി.ജെ.പിയുടെ ഫാഷിസ്റ്റ് നിലപാടിനെ ചെറുത്ത് തോൽപ്പിക്കേണ്ടത് ഇന്ത്യയുടെ നിലനിൽപ്പിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസ്റ്റ് ഭീകരത ഇല്ലാത്ത മതേതര ഇന്ത്യയെ തിരിച്ച് കൊണ്ട് വരാനായി ജനാധിപത്യ^മതേതര കക്ഷികൾ ഒന്നിക്കേണ്ട സമയമാണിത്.ഫാഷിസം സകല അതിർവരമ്പുകളും ഭേതിച്ച് ഇന്ത്യയെ മൊത്തം കാർന്ന് തിന്നുമ്പോൾ അതിനെ പ്രതിരോധിക്കാൻ ജനാധിപത്യ^മതേതരത്വ നിലപാടുള്ളവർ ഒന്നിച്ച് നിൽക്കണം.
ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ പലരും നിശിതമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ടെങ്കിലും അവർക്കാർക്കും ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ ഇന്ന് വിമർശിക്കുന്നവരെ കൊന്ന് തള്ളാനാണ് ശ്രമം നടക്കുന്നത്.
ഭക്ഷണത്തിലും എഴുത്തിലും ജീവിതത്തിലുടനീളവും ഫാഷിസ്റ്റുകൾ ഭീതിജനകമായ അവസ്ഥ സൃഷ്ടിക്കുകയാണ്. ഇതിനെ ശക്തമായി പ്രതിരോധിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്ന യാഥാർഥ്യം ഇന്ത്യൻ ജനത മനസിലാക്കി തുടങ്ങിയിരിക്കുന്നു. തങ്ങൾക്കനുകൂലമായി സംസാരിക്കാത്ത മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വാതന്ത്യത്തെ അടിച്ചമർത്തുന്ന ഏകാധിപത്യ ശക്തികൾക്കെതിരെ യുവാക്കളുടെ കൂട്ടായ്മകൾ രൂപപ്പെടേണ്ടത് ഇന്ത്യയുടെ ഭാവിക്ക് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒ.െഎ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ.െഎ.സി.സി ബഹ്റൈൻ പ്രസിഡൻറ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം,യൂത്ത് വിങ് വൈസ് പ്രസിഡൻറ് സുനിൽ കെ. ചെറിയാൻ, കെ.സി.ഷമീം, ജനറൽ സെക്രട്ടറിമാരായ ലിജോ മാത്യു, സൈഫിൽ മുണ്ടേത്ത്, സെക്രട്ടറിമാരായ അൻസിൽ കൊച്ചൂടി,ബിനു പാലത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.
ലത്തീഫ് ആയഞ്ചേരി, മനു മാത്യു, ചെമ്പൻ ജലാൽ, ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പൊഴിയൂർ,ജോജി,നിസാം, ഷീജ നടരാജ്, നൗഷാദ്, എബിൻ, നിസാർ, മാർട്ടിൻ,ശ്രീജിത്ത്,നിഥിൻ,പ്രസാദ്,പ്രജിത്ത് , രഞ്ജൻ റിജിത്ത്,സഹൽ,തോമസ്,മുബീഷ്,ഉല്ലാസ്,ശിഹാബ് മഞ്ചേരി,ഫക്രുദ്ദീൻ,സുമേഷ്,ഷാഹിർ,ആകിഫ് നൂറ, ഭാസ്കർ,റംഷീർ റംഷി, തമീം,റംഷാദ് അയിലക്കാട് സുമേഷ് ആനേരി, അജി,സൽമാൻ ഫാരിസ്,അനിൽ കൊല്ലം തുടങ്ങിയവർ സംബന്ധിച്ചു.
റിഫ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി രഞ്ജെൻറ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.
യൂത്ത് വിങ് ജനറൽ സെക്രട്ടറി ബാനർജി ഗോപിനാഥൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.