ഒ.ഐ.സി.സി സെൻട്രൽ മാർക്കറ്റ് കമ്മിറ്റി നിലവിൽ വന്നു
text_fieldsമനാമ: ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ കീഴിൽ സെൻട്രൽ മാർക്കറ്റ് കമ്മിറ്റി നിലവിൽവന്നു. കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.സി. ഷമീമിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് കമ്മിറ്റി ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് സുമേഷ് ആനേരി, ട്രഷർ പ്രദീപ് മേപ്പയൂർ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി ചന്ദ്രൻ വളയം, ജനറൽ സെക്രട്ടറിയായി യു. മുനീർ, വൈസ് പ്രസിഡന്റുമാരായി വി.കെ. സിദ്ദീഖ്, ടി.പി. മജീദ്, നാസർ കൊല്ലം, എം.എം. റഷീദ്, സെക്രട്ടറിമാരായി രാജീവൻ അരൂർ, മുസ്തഫ കാപ്പാട്, സി.എം. നാസർ, ഷജീർ പേരാമ്പ്ര, നിസാർ, നിഷാദ് പൊന്നാനി, ട്രഷററായി അഷ്റഫ് കാട്ടിൽപ്പീടിക, അസി. ട്രഷററായി റിയാസ് എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.