ഒ.ഐ.സി.സി എറണാകുളം ജില്ല ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsമനാമ: ബഹ്റൈൻ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഡബ്ൾസ് ബാഡ്മിൻറൺ ടൂർണമെന്റ് സംഘടിപ്പിച്ചു. കരാനയിലുള്ള ഹൗസ് ഓഫ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന മത്സരങ്ങൾ ഫ്ലൈറ്റ് 3, ഫ്ലൈറ്റ് 4 കാറ്റഗറിയിലായിരുന്നു.
മത്സരത്തിൽ ഷെർവിൻ സുനിൽ, സനൂപ് സേവ്യർ എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്. പ്രജിൽ പ്രസന്നൻ, സജിൻ ശശിധരൻ എന്നിവർ രണ്ടാം സ്ഥാനവും നേടി.
ടൂർണമെന്റ് സമാപന ചടങ്ങിൽ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞു. തുടർന്ന് ഒന്നാം സ്ഥാനം നേടിയവർക്ക് സ്പോർട്സ് ഹബ് സി.ഇ.ഒ സി.എം. ജുനിത്, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം എന്നിവർ ട്രോഫികൾ നൽകി. കാഷ് പ്രൈസ് ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനവും രണ്ടാം സ്ഥാനം നേടിയവർക്ക് ദേശീയ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, എറണാകുളം ജില്ല കമ്മിറ്റി പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി എന്നിവർ ട്രോഫികളും ദേശീയ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ കാഷ് പ്രൈസും നൽകി.
ബെസ്റ്റ് െപ്ലയർ റെജി വർഗീസിന് ജോയന്റ് കൺവീനർ ദേശീയ ജനറൽ സെക്രട്ടറി സുനിൽ ചെറിയാൻ ട്രോഫി നൽകിയപ്പോൾ മാച്ച് റഫറിമാർക്ക് ടൂർണമെന്റ് കൺവീനർ ജില്ല കമ്മിറ്റി സ്പോർട്സ് സെക്രട്ടറി ബിനു പോൾ, ജോയന്റ് കൺവീനർ ദേശീയ സെക്രട്ടറി സൈഫിൽ മീരാൻ എന്നിവരും അംപയർമാർക്ക് ദേശീയ ജനറൽ സെക്രട്ടറി ഇബ്രാഹിം അദ്ഹം, ജില്ല ട്രഷറർ സാബു പൗലോസ്, ജില്ല വൈസ് പ്രസിഡന്റ് ഡോളി ജോർജ് എന്നിവരും മെമന്റോകൾ നൽകി. ബിനു പോൾ നന്ദി പറഞ്ഞ ചടങ്ങിൽ എറണാകുളം ജില്ലയുടെ ചാർജ് വഹിക്കുന്ന ജനറൽ സെക്രട്ടറി ജേക്കബ് തെക്കുംതോട്, എറണാകുളം ജില്ലയിൽനിന്നുള്ള ദേശീയ ഭാരവാഹികളായ ദേശീയ കമ്മിറ്റി സംഘടന ജനറൽ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ് സിൻസാൺ ചാക്കോ, സെക്രട്ടറി നെൽസൺ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.